News Beyond Headlines

15 Wednesday
October

എന്റെ തോക്ക് കേസ് എന്തായെന്ന് പോലും പല പൊലീസുകാര്‍ക്കും അറിയില്ല. ഇവരെന്ത് പൊലീസാണ്? ഈ തോക്ക് സ്വാമി ചിരിപ്പിച്ച് കൊല്ലും

ഒരിക്കല്‍ ഒരാളൊരു പ്രശ്നത്തില്‍ അകപ്പെട്ടാല്‍ അയാളെ സ്ഥിരം പ്രശ്നക്കാരനാക്കും. ഇത് മാറണം. ഇതിനെതിരെ നിയമനടപടിയെടുക്കും തോക്ക് സ്വാമി പ്രതികരിക്കുന്നു. പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ വെറുതെ നിന്ന തന്നെ പിടിച്ചുകൊണ്ടുപോയി കേസില്‍ പ്രതിയാക്കുകയായിരുന്നെന്ന് ഹിമവല്‍ ഭദ്രാനന്ദ. കേസില്‍ ജാമ്യം ലഭിച്ചതോടെ ഇന്ന് പൂജപ്പുര ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹിമവല്‍ ഭദ്രാനന്ദ.
പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തന്റെ സുഹൃത്തുമായി അവിടെ സംസാരിച്ചുകൊണ്ടിരിക്കെയാണ് ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായത്. താന്‍ രണ്ട് മാസം ജയിലിലായിരുന്നു. അതിന്റെ വിശേഷങ്ങളാണ് സുഹൃത്തിനോട് പറഞ്ഞിരുന്നത്. സമരക്കാരെ അറസ്റ്റ് ചെയ്യുന്നതിനിടെ, എന്തിനാ ഇവിടെ നില്‍ക്കുന്നതെന്ന് പൊലീസ് തന്നോട് ചോദിച്ചു. സുഹൃത്തിനോട് സംസാരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ നിങ്ങളും കൂടെ വരാന്‍ പറഞ്ഞു പിടിച്ചുകൊണ്ടുപോയി പ്രതിയാക്കി. എന്നെ എന്തിനാ പിടിച്ചതെന്ന് പിന്നീട് ചോദിച്ചപ്പോള്‍ കേസിന് ബലം കിട്ടാനായി തോക്ക് സ്വാമിയെക്കൂടി ഉള്‍പ്പെടുത്തിയതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ബലം കിട്ടാനായി ഉപയോഗിക്കാന്‍ താന്‍ ശങ്കര്‍ സിമന്റോ ഫെവിക്കോളോ മറ്റോ ആണോയെന്ന് താന്‍ ചോദിച്ചു.
വലിയ അപ്ഡേറ്റഡ് ആണെന്ന് അവകാശപ്പെടുന്ന പൊലീസുകാരുടെ കൈയ്യില്‍ ഇപ്പോഴും പി വണ്‍, പി ടു കംപ്യൂട്ടറുകളാണ്. അവരുടെ മെമ്മറിയും അതുപോലെ തന്നെയാണ്. ഒരു മോഷണക്കേസില്‍ ഒരു പ്രതി വന്നാല്‍ പിന്നെ എവിടെ മോഷണം നടന്നാലും ആ പ്രതിയെ പിടിക്കും. എന്റെ തോക്ക് കേസ് എന്തായെന്ന് പോലും പല പൊലീസുകാര്‍ക്കും അറിയില്ല. ഇവരെന്ത് പൊലീസാണ്? തോക്ക് കേസില്‍ തന്നെ കോടതി വെറുതെവിട്ടു. സി.ഐയെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചെന്ന് പറ‍ഞ്ഞായിരുന്നു തനിക്കെതിരെ അന്ന് കേസെടുത്തത്. വെടിയുണ്ട കൈകൊണ്ട് തട്ടിക്കളഞ്ഞെന്ന് പറഞ്ഞായിരുന്നു അന്ന് ആ സി.ഐ കോടതിയില്‍ പോയത്. ഒന്‍പത് വര്‍ഷമായി തന്നെ വേട്ടയാടുന്നു. വൃദ്ധസദനം, ആശുപത്രി, സ്കൂള്‍, കോളേജ് തുടങ്ങിയ കാര്യങ്ങളുമായി താന്‍ മുന്നോട്ട് പോകുകയാണ്. തനിക്ക് കുടുംബമില്ല. സമൂഹമാണ് തന്റെ കുടുംബം. ഒരു പണിയുമെടുക്കാതെ മൃഷ്ടാന്നം ഭക്ഷണം കഴിച്ച് മഠത്തിലിരിക്കുന്ന സ്വാമിമാരെ പോലെയല്ല തോക്ക് സ്വാമിയെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മരണ ഭയമില്ല. തനിക്ക് ആശ്രമമില്ല. ഹിമാലയത്തില്‍ കിടക്കുന്ന അഘോര വിഭാഗത്തിലെ സന്യാസിയാണ് ഞാന്‍. വെറുതെയല്ല പൊലീസുകാരെ കൊച്ചിക്കാര്‍ കിറുക്കന്മാരെന്ന് വിളിക്കുന്നതെന്നും ഹിമവല്‍ സ്വാമി പറയുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....