News Beyond Headlines

30 Thursday
April

കടലോരത്ത് കൂടി ഒഴുകുന്ന ഭീമന്‍ മഞ്ഞുമല

കാനഡയില്‍ കടലോരത്ത് കൂടി ഒഴുകുന്ന ഭീമന്‍ മഞ്ഞുമലയാണ് ഇപ്പോള്‍ ചര്‍ച്ചായാകുന്നത്. 150 അടി ഉയരമുള്ള ഈ ഭീമന്‍ മഞ്ഞുമല കാണാന്‍ ഇവിടേക്ക് ആയിരക്കണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാംബ്രഡോര്‍ പ്രവിശ്യയിലെ ഫെറിലാന്‍ഡ് ഈ മഞ്ഞു മലയുടെ സാന്നിധ്യം കൊണ്ട് ഇവിടെ ഇപ്പോള്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇത് കരയ്ക്ക് വളരെ അടുത്ത് കൂടിയാണ് നീങ്ങുന്നതെന്നതിനാല്‍ ആളുകള്‍ക്ക് വ്യക്തമായി ഫോട്ടോയെടുക്കാന്‍ സാധിക്കുന്നുണ്ട്. ഇതിന് മുമ്പ് ഇതിലൂടെ കടന്ന് പോയിരുന്ന ഐസ് ബര്‍ഗുകള്‍ ഒഴുകി നീങ്ങുന്നവയായിരുന്നുവെന്നും എന്നാല്‍ കടലിന്നടിയിലേക്ക് ഇത്രയ്ക്ക് ആഴ്ന്ന് നില്‍ക്കുന്നതും ഇത്രയ്ക്കും ഭീമാകാരമായിട്ടുള്ളതുമായ മഞ്ഞ് മല ദൃശ്യമായിട്ടില്ലെന്നും ഫെറിലാന്‍ഡ് മേയറായ എയ്ഡാന്‍ കവനാഗ് പറയുന്നു.
ഈ വര്‍ഷം ഇതുവരെയായി 616 മഞ്ഞ് മലകളാണ് കപ്പല്‍പ്പാതയിലൂടെ ഒഴുകി നീങ്ങിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവയുടെ എണ്ണം 687 ആയിരുന്നു. ശക്തമായ ആന്റി ക്ലോക്ക് വൈസ് കാറ്റുകളും ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങളുമാണ് ഇത്തരത്തില്‍ മഞ്ഞ് മലകള്‍ വേറിട്ട് ഒഴുകിപ്പോകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ പ്രവിശ്യയുടെ തീരങ്ങളിലൂടെ ഓരോ സ്പ്രിങ്‌സീസണിലും ആര്‍ട്ടിക്കില്‍ നിന്നുമുള്ള പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഭീമന്‍ മഞ്ഞ് മലകള്‍ ഒഴുകി നീങ്ങാറുണ്ട്. ഇക്കൂട്ടത്തില്‍ പെട്ട ഏറ്റവും വലുപ്പമുള്ള മഞ്ഞുമലകളില്‍ ഒന്നാണിപ്പോള്‍ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....