സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ടി പി സെന്‍കുമാര്‍ നേടിയ അനുകൂല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വീണ്ടും അദ്ദേഹത്തെ ഡിജിപിയായി നിയമിച്ചു,മുഖ്യമന്ത്രി ഒപ്പിട്ട ഉത്തരവ് ശനിയാഴ്ച കൈമാറും.സെന്‍കുമാറിനെ പുനര്‍നിയമിക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കത്തതിന്റെ പേരില്‍ സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ടി പി സെന്‍കുമാര്‍ ഡിജിപി ആകുന്നതോടെ ആ സ്ഥാനത്തുണ്ടായിരുന്ന ലോക്‌നാഥ് ബഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കാം.വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുണ്ടായിരുന്ന ജേക്കബ് തോമസ് നിര്‍ബ്ബന്ധിത അവധിയില്‍ പ്രവേശിച്ചതു മുതല്‍ ബഹ്‌റയായിരുന്നു ആ സ്ഥാനവും വഹിച്ചിരുന്നത്.ജേകകബ് തോമസ് ഒരു മാസം കൂടി അവധി നീട്ടിയ സാഹചര്യത്തില്‍ അദ്ദേഹത്തിനുള്ള നിയമന ഉത്തരവ് വന്നിട്ടില്ല, വെളളിയാഴ്ച വൈകീട്ടു നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സെന്‍കുമാറിനെ പുനര്‍നിയമിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ മുഖ്യമന്ത്രിക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കുകയായിരുന്നു.എന്നാല്‍ പുനര്‍നിയമനഉത്തരവ് വന്ന ശേഷമേ പ്രതികരിക്കൂ എന്ന് സെന്‍കുമാര്‍ വ്യക്തമാക്കി
പന്ത്രണ്ട് ദിവസം മുന്‍പ്‌കോടതി സെന്‍കുമാറിനെ പുനര്‍നിയമിക്കാന്‍ ഉത്തരവ് നല്‍കിയിരുന്നതാണ്.എന്നാല്‍ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യത്തിന് സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു.ഈ ഹര്‍ജിയില്‍ വാദം കേട്ട കോടതി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്നറിയാമെന്ന് കോടതി പറഞ്ഞു.എന്നാല്‍ വിധിയില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.പുനര്‍നിയമനം പരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് പുനര്‍നിയമിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....