അമ്മയുമായുള്ള ബന്ധം മുതലെടുത്ത് കൊല്ലം പന്മന ആശ്രമത്തിലെ സ്വാമി പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു.സഹികെട്ട പെണ്‍കുട്ടി കത്തി ഉപയോഗിച്ച് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു.ഇയാളെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.തിരുവനന്തപുരം പേട്ടയിലാണ് സംഭവം
കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയായ ഹരി സ്വാമി എന്നു വിളിക്കപ്പെടുന്ന ഗണേശാനന്ദ തീര്‍ത്ഥ പാദ സ്വാമി തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ്.പെണ്‍കുട്ടിയുടെ അമ്മയുമായി അടുത്ത ബന്ധമുള്ള ഇയാള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി 23 കാരിയായ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു.പെണ്‍കുട്ടിയുടെ അച്ഛന്‍ തളര്‍ന്നു കിടക്കുകയാണ്.ഈ അവസരം മുതലാക്കി പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുന്ന കാലം മുതലേ ഇയാള്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തു വരികയായിരുന്നുപൂജ നടത്താനെന്ന വ്യാജേനയാണ് ഇയാള്‍ ഇവരുടെ വീട്ടിലെത്തിയിരുന്നത്.ഇയാളെ നിരന്തരമായ പീഡനം സഹിക്ക വയ്യാതെ ഇന്നലെ വീട്ടിലെത്തിയ ഇയാളുടെ ലിംഗ ഛേദം നടത്താന്‍ പെണ്‍കുട്ടി നേരത്തേ നിശ്ചയിച്ചിരുന്നതാണ്.അതിനു വേണ്ടി പെണ്‍കുട്ടി നേരത്തേ കത്തി തയ്യാറാക്കി വെച്ചിരിന്നു.തുടര്‍ന്ന് അവരുടെ വീട്ടിലെത്തിയ സ്വാമി പെണ്‍കുട്ടിയുടെ മുറിയില്‍ പ്രവേശിച്ച് ഉപദ്രവിക്കാന്‍ തുനിഞ്ഞപ്പോള്‍ കത്തി ഉപയോഗിച്ച് അയാളുടെ ജനനേന്ദ്രിയം വെട്ടിമുറിക്കുകയായിരുന്നു
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ലിംഗം മുറിഞ്ഞ് തൂങ്ങിയ നിലയില്‍ സ്വാമിയെ തിരുവന്തപുരം മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മൂത്രം പോകുന്നതിനം രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി ഇയാളെ പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയനാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.പെണ്‍കുട്ടി സ്വയരക്ഷയ്ക്കു ചെയ്ത കൃത്യമായതിനാല്‍ ഏതു വകുപ്പില്‍ പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.സ്വാമിയുടെ നിരന്തര ശാരീരിക പീഡനത്തിന് ഇരയായ 23 കാരിയായ പെണ്‍കുട്ടി നിയമവിദ്യാര്‍ത്ഥി കൂടിയാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....