ദേശീയ അന്വേഷണ ഏജന്‍സി തേടുന്ന വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക് മലേഷ്യന്‍ പൗരത്വത്തിന് അപേക്ഷിച്ചു. സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്ന് ഇന്റര്‍പോളിനോട് എന്‍.ഐ.എ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മലേഷ്യന്‍ പൗരത്വത്തിന് അപേക്ഷിച്ചതെന്നാണ് വിവരം. മലേഷ്യയില്‍ സ്ഥിരതമാസമാക്കാന്‍ നായിക്കിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സാക്കിര്‍ നായിക്കിന് ഏതെങ്കിലും രാജ്യത്ത് പൗരത്വം ലഭിക്കുന്നത് തടയാന്‍ നയതന്ത്രതലത്തില്‍ ഇന്ത്യ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭീകരപ്രവര്‍ത്തനത്തിനും സാമ്ബത്തിക തട്ടിപ്പ് കേസിലും സാക്കിര്‍ നായിക്കിനെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടപടിയുണ്ടാകുമെന്ന് കണ്ടതോടെയാണ് സാക്കിര്‍ നായിക്ക് ഇന്ത്യ വിട്ടത്. ഇതിനിടെ സാക്കിര്‍ നായിക് സൗദി പൗരത്വം നേടിയെന്നും വാര്‍ത്തയുണ്ടായിരുന്നു. യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലോ ആഫ്രിക്കന്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലോ ആണ് നിലവില്‍ സാക്കിര്‍ ഉള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നതെങ്കിലും കൃത്യമായി എവിടെയാണെന്ന് അറിയില്ല. പ്രകോപനപരമായ പ്രസംഗത്തിലൂടെ യുവാക്കളെ ഭീകരവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്നാണ് സാക്കിര്‍ നായിക്കിനെതിരെയുള്ള പ്രധാന ആരോപണം. കൂടാതെ ഭീകര പ്രവര്‍ത്തനത്തിനായി വലിയ തോതില്‍ പണപ്പിരിവ് നടത്തുന്നതായും വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....