News Beyond Headlines

31 Wednesday
December

”കാളപെറ്റു,കത്തിയെടുക്കൂ,തീറ്റ മല്‍സരം നടത്തൂ”ബീഫ് രാഷ്ട്രീയത്തെ വീണ്ടും വിമര്‍ശിച്ച് ജോയ് മാത്യു

കാളപെറ്റന്നു കേട്ട് കത്തിയെടുത്തോടുന്ന ബീഫ് രാഷ്ട്രീയക്കാരേ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു വീണ്ടും രംഗത്ത്.കേരളത്തില്‍ ആവശ്യത്തിനുള്ള ബീഫ് ലഭിക്കാത്ത സാഹചര്യത്തില്‍ അയല്‍ സംസ്ഥാനത്തെ കാലിച്ചന്തകളില്‍ നിന്നു കാലികളെ കൊണ്ടു വരുന്ന സങ്കടകരമായ ദൃശ്യമോര്‍പ്പിച്ചാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ്.…
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കാളപെറ്റെന്ന് കേട്ടാല്‍ കയറല്ല കത്തിയെടുക്കുന്നവരാണു നമ്മുടെ കാലിപ്രേമികളായ രാഷ്ട്രീയക്കാര്‍ എന്ന് അടീവരയിടുന്ന തരത്തിലാണു കന്നുകാലിയിറച്ചി (ബീഫ് )യൊടുളള പ്രേമം-അതിനായി എന്തെല്ലാം കോപ്രായങ്ങള്‍!
തീറ്റ ഫെസ്റ്റിവല്‍,
നടുറോഡിലിട്ട് കാലിയെ അറുക്കല്‍
തുടങ്ങി ഇതാ പന്നിയിറച്ചി പ്രകോപനങ്ങള്‍ വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍- സമരം ചെയ്യുക എന്ന പ്രയോഗത്തെ റോഡിലിറങ്ങുക എന്ന ഒരേയൊരു രീതിയില്‍ മാത്രം കാണുന്നതിന്റെ പരിമിതിയാണത്- പുതിയ സമരരീതി വെറും തീറ്റമല്‍സരമാകുന്നതും അതുകൊണ്ടാണു ഞാനും ബീഫ് കഴിക്കാനിഷ്ടപ്പെടുന്ന ആളാണു ,സമൂഹം അനുവദിക്കുന്നതും ഒരാള്‍ക്ക് ഇഷ്ടമുള്ളതുമായ ആഹാരം
കഴിക്കൂന്നതിനെ എതിര്‍ക്കാന്‍ ഒരാള്‍ക്കും അവകാശമില്ല എന്നും ഞാന്‍ കരുതുന്നു -( കോടതി വിധി എന്താണെന്ന് വായിച്ച് മനസ്സിലാക്കുവാനും അതിനുള്ള മറുവാദം ഉന്നയിക്കാനുള്ള വിവരം രാഷ്ട്രീയം കളിക്കുന്നവര്‍ക്കില്ലെന്നത് അംഗീകരിച്ചു കൊടുക്കുന്നവരാണല്ലൊനമ്മള്‍ ! അതിനുമപ്പുറം കഴിക്കുന്ന ആഹാരത്തിന്റെ ഗുണമേന്മയെക്കുറിച്ച് യാതൊരു ഉല്‍കണ്‍ഠയും ഇല്ലാത്ത ഒരേയൊരു ജനത നമ്മള്‍ എന്ന് പറഞ്ഞാല്‍. അത് ഒരു അലങ്കാരമല്ല എന്നാദ്യം മനസ്സിലാക്കുക- ബീഫ് ബീഫ് എന്ന് മുറവിളി കൂട്ടുന്നവര്‍ ഇത് കൂടി ശ്രദ്ധിക്കുക കേരളത്തിലെ ഒരു നഗരത്തില്‍ ഹോട്ടലുകളില്‍ മാത്രം ഒരു ദിവസം വേണ്ടി വരുന്ന ബീഫ് ഏകദേശം എട്ടു ടണ്‍ അപ്പോള്‍ പത്ത് നഗരങ്ങളില്‍ ഉദ്ധേശം 80 ടണ്‍ ഒരു മാസത്തേക്ക് വേണ്ടത് 2400 ടണ്‍ (വീടുകളിലേക്കും മറ്റുമുള്ളത് വേറെ) ഇത്രയും മാംസം നല്‍കാനുള്ള കന്നുകാലികള്‍ കേരളത്തിലുണ്ടോ? ഇല്ല . അയല്‍ സംസ്ഥാനങ്ങളായ തമിഴ് നാട്ടില്‍ നിന്നും ലോറി വഴി (മുന്‍പ് നടത്തിച്ചായിരുന്നു ) കൊണ്ടുവരുന്ന കന്നുകാലികള്‍ നമ്മുടെ ആമാശയത്തില്‍ എത്തും മുന്‍പുള്ള ുൃീരല ൈക്കൂടി അറിയുന്നത് നമ്മുടെ രുചിബോധം വര്‍ദ്ധിപ്പിക്കും- കേട്ടുകൊള്ളുക:
അയല്‍ സംസ്ഥാനത്ത് നിന്നും വരുന്ന കന്നുകാലികളെ തരം തിരിച്ച് അയക്കുന്ന കേന്ദ്രങ്ങളിലൊന്നു പൊള്ളാച്ചിയാണു-അതില്‍ത്തന്നെ അധികവും പണിയെടുത്ത് വയ്യാതായ,കാല്‍ മുടന്തിയും വാരിയെല്ല് പൊന്തിയും കുളബു രോഗം പിടിപെട്ടും കണ്ണില്‍ പീളയൊലിപ്പിച്ചും ഒരു വക പേക്കോലങ്ങളായിരിക്കും -ഇവറ്റയുടെ വരണ്ടുണങ്ങിയ ശരീരം സോഫ്റ്റ് ആകുവാന്‍ തരിശ് കലക്കി കുടിപ്പിക്കുമത്രെ-വളരെ ശോഷിച്ച ,ചാവാളിയാണെങ്കില്‍ ക്രോസിന്‍ കൊടുക്കും. അതോടെ മൃഗത്തിന്റെ കിഡനി തകരാറിലാകുമത്രെ.തുടര്‍ന്ന് ധാരാളം വെള്ളം കുടിപ്പിക്കും വൃക്ക പ്രവര്‍ത്തിക്കാത്തതുകൊണ്ട് കന്നുകാലി തടിച്ച് ചീര്‍ക്കും ഇത് അടുപ്പത്ത് വെച്ച് വേവിക്കുംബോള്‍ അതില്‍ നിന്നും വെള്ളം കിനിഞ്ഞിറങ്ങും- ലോറിയില്‍ കൊണ്ടുവരാന്‍ തുടങ്ങിയപ്പോഴാണു ഇത്തരം ക്രിയകളൊക്കെ വ്യാപകമായത്. ഒരു ദിവസത്തില്‍ക്കൂടുതല്‍ ഇങ്ങനെയുള്ള മൃഗങ്ങള്‍ ജീവിച്ചിരിക്കില്ല. ലോറിയിലാകുമ്പോള്‍ അതു കണക്കാക്കി മരുന്നുകൊടുത്തു കൊണ്ടുവരാം.ഇതിനൊക്കെ പുറമെ മറ്റൊരു കഠിന പ്രവൃത്തികൂടെ കന്നുകാലികള്‍ക്ക് മേല്‍ പ്രയോഗിക്കുമത്രെ- അവയുടെ കണ്ണിന്നകത്ത് പച്ചമുളക് മുറിച്ച് തിരുകിവെക്കുകയൊ വാല്‍ ഒടിച്ചു കളയുകയൊ ചെയ്യും -അതുകൊണ്ടുള്ള ഗുണം കണ്ണെരിഞ്ഞും വാല്‍ വേദനിച്ചും കാലികള്‍ ഉറങ്ങാതെ ലോറിയില്‍ നിന്നുകോള്ളും അല്ലെങ്കില്‍ അവ കിടക്കുകയും ഉറങ്ങും ചെയ്യും
അതിനായി കൂടുതല്‍ സ്ഥലം നഷ്ടപ്പെടുമത്രെ- ഇങ്ങിനെയുള്ള കന്നുകാലി മാംസം തിന്നുന്നതുകൊണ്ട് ഗുണം മുഴുവന്‍ ആശുപത്രിക്കാര്‍ക്കാണു. തുരിശ് കോപ്പര്‍ സള്‍ഫേറ്റാണു. ഇത് കാന്‍സര്‍ രോഗത്തിനു കാരണമാകുമോ എന്നറിയില്ലെങ്കിലും കാന്‍സര്‍ രോഗികളുടെ എണ്ണം വലിയ തോതില്‍ കൂടിയതിനു പിന്നില്‍ ഇതൊരു കാരണമാകാം എന്ന് പറയപ്പെടുന്നു-പോത്തുകളൂടെ കാര്യത്തില്‍ ഗൗട്ട് ഒരു പ്രധാന പ്രശ്നമാണു-. യൂറിക്കാസിഡിന്റെ വര്‍ദ്ധനകൊണ്ടുണ്ടാകുന്നതാണത്. അതിനു സഹായിക്കുന്നത് ഈ മൃഗങ്ങളിലെ ക്രോസിന്‍ പ്രയോഗമാണു-ഇത് മൂലം ഇറച്ചിയില്‍ യൂറിക്കാസിഡിന്റെ അളവ് കൂടുകയും അത് കഴിക്കുന്നയാളിന്റെ ശരീരത്തിലേക്ക് അത് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും- ഇനി ഈ അറവുമാടുകളെ കശാപ്പുചെയ്യുന്ന ഇടങ്ങള്‍ കാണേണ്ടത് തന്നെയാണു തുടര്‍ന്ന് വില്‍പ്പനക്കായി കെട്ടിതൂക്കിയ ചോരയിറ്റുന്ന മാംസം നമ്മുടെ തീന്‍ മേശയിലെത്തുന്നു- നമുക്ക് വേണ്ടത് വിഷലിപ്തമായ ഭക്ഷണം വാരിവിഴുങ്ങുന്ന ഫെസ്റ്റിവകുകളല്ല മറിച്ച് ആരോഗ്യകരമായ ഭക്ഷണം ജനങ്ങള്‍ക്ക് നല്‍കും എന്ന് പറയുന്ന ഭരണകൂടമാണു- ഒരോ ജില്ലയിലും ഒന്നില്‍ക്കൂടുതല്‍ ഫാം ഹൗസുകളും ആധുനിക മാംസ സംസ്‌കരണ ശാലകളും നിര്‍മ്മിച്ചുകിട്ടാനാണു നമ്മള്‍ ആവശ്യപ്പെടേണ്ടത്- വിദേശത്തേക്ക് കയറ്റി അയക്കുന്നതിനു മുന്തിയ മാംസവും വിദേശിക്ക് വേണ്ടാത്തതും രോഗാതുരമായ മാംസം കഴിക്കാന്‍ സാക്ഷരരും (!)മഠയന്മാരായ നമ്മളും- തീറ്റ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധക്ക് , നേതാക്കള്‍ക്ക് ചികില്‍സിക്കാന്‍ അമേരിക്കയിലെ മുന്തിയ ആശുപത്രിയുണ്ട് എന്നാല്‍ അണികള്‍ക്കോ സര്‍ക്കാര്‍ ആശുപത്രിപോലും രക്ഷക്കെത്തില്ല എന്നറിയുക നമുക്ക് വേണ്ടത് തീറ്റ ഫെസ്റ്റിവലുകളല്ല ആരോഗ്യകരമായ മാംസം നല്‍കാന്‍ കഴിയുന്ന നമ്മുടേതായ മാംസ സംസ്‌കരണ ശാലകളാണു-നല്ല മാംസമാണൂ

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....