കേരളത്തിലെ ജനകീയ പൊലീസ് ഒഫീസര്‍ ഡി ജി പി പദവിയിലേക്ക് . രണ്ടര മാസത്തെ അവധി കഴിഞ്ഞെത്തിയ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസാണ് മുഖ്യമന്ത്രിയുടെ അടുത്ത ഡി ജി പി എന്ന വാര്‍ത്തയാണ് പൊലീസ് സേനയിലെ പുതിയ ഏറ്റവും പുതിയ വിശേഷം. സെന്‍ കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയുടെ അടിസ്ഥാനത്തിലാവും ഇനി പുതിയ ഡി ജി പി യുടെ നിയമനം , അത് അടിസ്ഥാനമാവുന്നതോടെ ഏറ്റവും മുതിര്‍ന്ന്‌പൊലീസ് ഒഫീസര്‍ എന്ന നിലയില്‍ ജേക്കബ് തോമസിനെ പരിഗണിക്കേണ്ടിവരും .
മുഖ്യമന്ത്രി പിണറായി വിജയന് ജേക്കബ് തോമസിനോടുള്ള താത്പര്യവും ഈ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇന്നലെ ഡിജിപിയുടെ കേഡര്‍ തസ്തികയ്ക്കു തുല്യമായ എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചാണു ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഐഎംജിയില്‍ നിയമിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സി പി ഐ യിലെ ചിലപ്രധാനികള്‍ക്ക് മാത്രമാണ് അസംതൃപ്തിയുള്ളത് . ഇത് പരിഹരിക്കാനുള്ള ശ്രമം മുഖ്യമന്ത്രി തുടങ്ങിയിട്ടുണ്ട്.
സംസ്ഥാന പൊലീസ് മേധാവി കസേരയില്‍ നിന്നുമാറ്റിയ ശേഷം ടി.പി.സെന്‍കുമാറിനെ സര്‍ക്കാര്‍ നിയമിച്ചതും ഇതേ തസ്തികയിലായിരുന്നു. എന്നാല്‍ അന്ന് പദവിക്ക് ഡി ജി പി പദവി നല്‍കിയിരുന്നില്ല. വിജിലന്‍സ് ഡയറക്ടറുടെ ഓഫിസും ഐഎംജിയും ഒരു റോഡിന്റെ അപ്പുറത്തും ഇപ്പുറത്തുമാണ്. ക്രമസമാധാനത്തിന് ഒരു മാനേജ്‌മെന്റ് ഉണ്ടെങ്കില്‍ അതിന്റെ കടമ നിര്‍വഹിക്കുന്നത് ഐഎംജിയിലാണ്. അതുണ്ടോയെന്ന് ആലോചിക്കണമെന്ന് ഇന്നലെ ജേക്കബ് തോമസ് പറഞ്ഞത് ഇതു കൂടി ഉള്‍ക്കൊണ്ടാണ്. പൊലീസ് മേധാവി സ്ഥാനത്തു നിന്നു ടി.പി.സെന്‍കുമാര്‍ ഈ 30നാണ് വിരമിക്കുക. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അവധിയില്‍ പ്രവേശിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....