News Beyond Headlines

29 Monday
June

കള്ളപ്പണത്തിനെതിരെ കള്ളനോട്ടടിച്ച് സമരം,ബിജെപി നേതാവിനെ പാര്‍ട്ടി പുറത്താക്കി

കള്ളപ്പണ മുന്നണികള്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നയിച്ച സമരപരിപാടികളില്‍ മുന്‍നിരയില്‍ നിന്ന കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തില്‍ സ്വദേശിയും യുവജനവിഭാഗം നേതാവുമായ എരാശേരി രാകേഷ് കള്ളനോട്ട് അച്ചടിച്ച കേസില്‍ പൊലീസ് അസ്റ്റു ചെയ്തതിനെ തുടര്‍ന്ന് ഇയാളെ ബിജെപിയില്‍ നിന്ന് പുറത്താക്കി.ഒളിവിലുള്ള ഇയാളുടെ സഹോദരന്‍ ഒബിസി മോര്‍ച്ച സെക്രട്ടറി രാജീവിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.എസ് എന്‍ പുരം കിഴക്കന്‍ മേഖലാ കമ്മിറ്റി യുവമോര്‍ച്ചയുടെ പ്രസിഡന്റാണ് അറസ്റ്റിലായ രാകേശ്ഇയാളുടെ വീട്ടില്‍ നിന്ന് 1.37 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടച്ചിടിക്കുന്ന യന്ത്രങ്ങളും പൊലീസ് ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.
എന്നാല്‍ പ്രമുഖ സംസ്ഥാന നേതാക്കള്‍ക്കൊപ്പമുള്ള ഇയാളുടെ പടങ്ങള്‍ സാമൂഹ്യ.മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പാര്‍ട്ടിക്കാകെ നാണക്കേടായിരിക്കുകയാണ്.കള്ളപ്പണത്തിനും കള്ളപ്പണ മുന്നണികള്‍ക്കുമെതിരെ ആഞ്ഞടിച്ച പാര്‍ട്ടിയുടെ യുവജനവിഭാഗം നേതാവിന്റെ പ്രവര്‍ത്തി ദേശീയ തലത്തില്‍ തന്നെ നാണക്കേടായേക്കാം.ബിജെപിയ്‌ക്കെതിരെയുള്ള ശക്തമായ ആയുധമായി സിപിഎം പ്രവര്‍ത്തകര്‍ ഇതിനെ ഉപയോഗിക്കും
എന്നാല്‍ ബിജെപിയുടെ സൈബര്‍ പോരാളികളാരും ഇയാള്‍ക്കു വേണ്ടി രംഗത്തു വന്നിട്ടില്ലെന്നതും,മറിച്ച് ഇവരില്‍ പലരും ഇയാളെ നിശിതമായി വിമര്‍ശിച്ച് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിടുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.
ജില്ലയില്‍ വ്യാപകമായി നടത്തിയ ഓപ്‌റേഷന്‍ കുബേരയുടെ ഭാഗമായാണ് കള്ളനോട്ട് കണ്ടെടുത്തത്.അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് പലിശയ്ക്കു പണം നല്‍കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ് നടന്നത്.
എ ഫോര്‍ ബോണ്ട് ടൈപ്പ് പേപ്പറില്‍ തയാറാക്കിയിരുന്ന നോട്ടുകളുടെ മോഡലുകള്‍ കളര്‍ പ്രിന്റ് എടുത്താണ് ഉപയോഗിച്ചിരുന്നത്. ലാപ്‌ടോപ്പിലാണു നോട്ട് ഡിസൈന്‍ ചെയ്തിരുന്നത്. ഇരുനില വീടിന്റെ മുകള്‍നിലയില്‍ രഹസ്യമുറിയിലാണു കള്ളനോട്ട് നിര്‍മിച്ചിരുന്നത്. നോട്ട് അച്ചടിക്കാനുള്ള യന്ത്രവും മഷിയും പേപ്പറും സ്‌കാനറും ഇതു മുറിച്ചെടുക്കാനുള്ള കട്ടറും സ്‌കെയിലും ഇവിടെനിന്നു പിടിച്ചെടുത്തു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....