News Beyond Headlines

01 Friday
May

പാക്കിസ്ഥാനില്‍ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് വന്‍ അപകടം:110 പേര്‍ വെന്തു മരിച്ചു

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയില്‍ ബഹവല്‍പൂരിലെ അഹമ്മദ്പൂര്‍ ഷിര്‍ക്കിയില്‍ ഇന്നു പുലര്‍ച്ചെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് വന്‍ അപകടം നടന്നതായി റിപ്പോര്‍ട്ട്.അപകടത്തില്‍ 110 പേരോളം കൊല്ലപ്പെട്ടതായും ,80 ലധികം പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട് ചെയ്തു.ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.മുള്‍ട്ടാനിലെ നിന്ന് 100 കിലോമീറ്റര്‍ അകലെ ദേശീയ പാതയിലാണ് സംഭവം നടന്നത്.കറാച്ചിയില്‍ നിന്ന് ലാഹോറിലേക്ക് പോകും വഴിയാണ് അപകടം നടന്നത്.
അമിത വേഗതയിലായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായതെന്നു കരുതുന്നു.നഗരത്തിലേ തിരക്കേറിയ സ്ഥലത്തു വെച്ചാണ് അപകടം നടന്നത്.ഇത് അപകടത്തിന്റെ ആക്കം വര്‍ദ്ധിക്കുന്നതിനിടയാക്കിയിട്ടുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.ഇന്ധന ടാങ്കറിന് ചോര്‍ച്ച സംഭവിച്ചതാകാം അപടത്തിന് കാരണമെന്ന് കരുതുന്നു.അപകട സ്ഥലത്ത് പുകവലിച്ചിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.
അപകടം നടന്നയുടന്‍ മറിഞ്ഞ ലോറിയില്‍ നിന്ന് ആളുകള്‍ ഇന്ധനം ശേഖരിക്കാന്‍ ഓടിക്കൂടിയതും മരണസംഖ്യ ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.12 ഓളം ബൈക്കുകളും ആറോളം കാറുകളും അപകടസ്ഥലത്ത് കത്തി നശിച്ചു.ഹെലികോപ്റ്റര്‍ ഉപയോഗിച്ചും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....