ഇന്ത്യയില്‍ നടന്നതില്‍ വെച്ച് ഏറ്റവും വലിയ വംശീയ കലാപം ആയിരുന്നു ഗുജറാത്ത് കലാപം. ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായിരുന്നു ഗുല്‍ബര്‍ഗില്‍ നടന്നത്. കലാപത്തിനിടെയുണ്ടായ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ പ്രത്യേക കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ച വിഎച്പി നേതാവ് അതുല്‍ വൈദ്യയ്ക്ക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗുജറാത്ത് കലാപ കാലത്ത് അഹമദാബാദിലെ മുസ്ലിം മേഖലയായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ജനക്കൂട്ടം 69 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് വൈദ്യയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ഏഴ് വര്‍ഷത്തെ തടവു ശിക്ഷയാണ് കോടതി ഇയാള്‍ക്ക് വിധിച്ചത്. ഒരു വര്‍ഷത്തെ ശിക്ഷ മാത്രമാണ് വൈദ്യ അനുഭവിച്ചത്. ഈ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുന്നത് ഇതാദ്യമായാണ്.
കേസില്‍ അന്വേഷണ സംഘം 66 പ്രതികളെ കണ്ടെത്തിയെങ്കിലും 36 പേരെ കോടതി വെറുതെ വിട്ടിരുന്നു. അതില്‍ 11 പേര്‍ക്കെതിരെ മാത്രമാണ് കൊലക്കുറ്റവും ശേഷിക്കുന്ന 13 പ്രതികള്‍ക്കെതിരെ നിസാര കുറ്റങ്ങളുമാണ് ചുമത്തിയിരുന്നത്. കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയടക്കം 69 പേരെ കൂട്ടക്കൊല ചെയ്ത കേസ് വിവാദങ്ങള്‍ സ്രഷ്ടിച്ചിരുന്നു. ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയം തേടിയ മുസ്ലിംകളെ വിഎച്ച്പി പ്രവര്‍ത്തകരടങ്ങുന്ന ജനക്കൂട്ടം ചുട്ടുകൊല്ലുകയായിരുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളേയും പീഡിപ്പിച്ചു. അക്രമികള്‍ വീട് വളഞ്ഞപ്പോള്‍ ഇഹ്‌സാന്‍ ജാഫ്രി ഫോണില്‍ വിളിച്ച് സഹായം തേടിയത് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആയിരുന്നുവെങ്കിലും മോദി ഇടപെടാന്‍ വിസമ്മതിച്ചുവെന്നും ആരോപണമുണ്ട്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു മോദി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....