News Beyond Headlines

02 Monday
February

കാലന്‍ റോഡ് അപകടം 120 : മരണം 27

കാസര്‍ഗോഡ് : കാഞ്ഞങ്ങാട്കാസര്‍കോട് കെ.എസ്.ടി.പി പാത നിര്‍മ്മാണത്തില്‍ അപാകതയോ. തുടര്‍ച്ചയായി മനുഷ്യ ജീവനുകള്‍ പൊലിഞ്ഞതോടെയാണ് ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സംശയം ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തെ കണക്കനുസരിച്ച് 27 ഈ മേഖലയില്‍ മാത്രം ജീവനാണ് റോഡില്‍ പൊലിഞ്ഞത്. കഴിഞ്ഞ രാത്രി ഉദുമ പള്ളത്ത് അമിതവേഗത്തിലെത്തിയ കാറിടിച്ച് ഗോപാലന്‍ എന്ന കാല്‍നടക്കാരന്‍ മരിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞവര്‍ഷം നോമ്പിന് പള്ളിക്കരയില്‍വെച്ചുണ്ടായ കാറപകടത്തില്‍ പിഞ്ചുകുട്ടികളടക്കം ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്.
മെക്കാഡം രീതിയില്‍ പാതയുടെ പുനര്‍നിര്‍മാണം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞാണ് അപകടമുണ്ടായത്. ആ വലിയ അപകടത്തിനുശേഷം 120ലധികം അപകടങ്ങളാണ് കെ.എസ്.ടി.പി പാതയിലുണ്ടായത്. ഒരേ ദിവസംതന്നെ മൂന്നില്‍ കൂടുതല്‍ അപകടങ്ങളുണ്ടായ ദിവസങ്ങള്‍വരെയുണ്ട്.
ഉദുമ പള്ളത്തും ഉദുമ ടൗണിലും ചാമുണ്ഡിക്കുന്നിലും ഒരേ ദിവസംതന്നെ അപകടങ്ങള്‍ സംഭവിച്ച് 50ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആറു മാസത്തിനുള്ളില്‍ അഞ്ചുപേരാണ് ഉദുമ ടൗണില്‍നിന്നുതന്നെ അപകടത്തില്‍ മരിച്ചത്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കൂടുതലും കാരണമാകുന്നത് എന്നു പറഞ്ഞ് കനത്ത നിയന്ത്രണങ്ങള്‍ വന്നെങ്കിലും അപകടം കുറഞ്ഞിട്ടില്ല. ഇവിടെ എത്തുമ്പോള്‍ പലപ്പോഴും വണ്ടിയുടെ നിയന്ത്രണം കയ്യില്‍ നിന്ന് നഷ്ടപ്പെടുന്നു എന്നാണ് അപകടത്തില്‍ നിന്ന് രക്ഷപെടുന്നവര്‍ പറയുന്നത്.
അപകടം നിത്യസംഭവമായി മാറിയതിനെ തുടര്‍ന്ന് കെ.എസ്.ടി.പി റോഡില്‍ അപകടം കുറക്കാന്‍ ഇന്റര്‍സെപ്റ്ററെത്തിയെങ്കിലും മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞില്ല. അമിതവേഗത്തില്‍ സഞ്ചരിച്ച വാഹനങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷം ലക്ഷക്കണക്കിന് രൂപയാണ് പിഴയീടാക്കിയത്.
റോഡിനു കുറുകെ ബാരിക്കേഡ് സ്ഥാപിച്ചുവെങ്കിലും ബാരിക്കേഡ് ഇടിച്ചുതെറിപ്പിച്ച് അപകടമരണം സംഭവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം ഡി.സി.സി സെക്രട്ടറി വിദ്യാസാഗര്‍ ഓടിച്ച കാറിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....