News Beyond Headlines

08 Thursday
October

അന്വേഷണം പുതിയ വഴിത്തിരിവില്‍: ദിലീപിന്റെ മൊഴി നിര്‍ണ്ണായകം

പ്രത്യേകലേഖകന്‍
കൊച്ചി : യുവനടിയെ അക്രമിച്ച കേസ് പുതിയ വഴിത്തിരിവില്‍ . ദിലീപിനെയും നാദിര്‍ഷായുടെയും മൊഴി എടുത്തതിനുശേഷം ലഭിച്ച വിവരങ്ങളാണ് പുതിയ സൂചനകള്‍ നല്‍കുന്നത്. അതിനുശേഷം നടത്തിയ ചില രഹസ്യ നീക്കങ്ങളില്‍ അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ഗൂഡാലോചനയുടെ യഥാര്‍ത്ഥ കണ്ണികളിലേക്ക് നീങ്ങുന്നുണ്ട്.
എന്നാല്‍ നിലവില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അടക്കം കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളെ അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തള്ളി. ഡി.ജി.പി സെന്‍കുമാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ പശ്ചാതലത്തില്‍ ഐ.ജി ദിനേന്ദ്രകാശ്യപ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല വീണ്ടും ഏറ്റെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ ഉദ്യേശിക്കുന്നില്ലന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നിലപാട്. കേസില്‍ ഇനി ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുന്നതുപോലും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മാത്രമാണെന്ന് സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പള്‍സര്‍ സുനിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ആരില്‍ നിന്നെങ്കിലും മൊഴി രേഖപ്പെടുത്തുന്നതിനെ ചോദ്യം ചെയ്യലായും അറസ്റ്റായും ചിത്രീകരിക്കാരുതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
ദിലീപിന്റെ മൊഴിയുടെ പശ്ചാതലത്തില്‍ കാര്യക്ഷമമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പുതിയ സൂചനകള്‍ അതില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം ലക്ഷ്യയിലെ പരിശോധന സംബന്ധിച്ച പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലന്നു, തെളിവുകള്‍ ലഭിച്ചുവെന്ന തരത്തിലുള്ള പ്രചരണവും സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തള്ളി. ഇതിനിടെ ജയിലിലെ സീല്‍ പതിഞ്ഞ പേപ്പറില്‍ കത്ത് എഴുതിയ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്ത് എഴുതിയത് ദിലീപിനെ കുടുക്കാനുള്ള ഉദ്യേശത്തിനുവേണ്ടിയാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കത്തില്‍ ചില സിനിമകളുടെ പേര് ചേര്‍ക്കുകയും. ആ സിനിമാ ലൊക്കേഷനിലെ ചില വാര്‍ത്തകള്‍ പിന്നീട് പുറത്തുവിടന്നതും ഗൗരവത്തോടെയാണ് അന്വേഷണ സംഘം നിരീക്ഷിക്കുന്നത്.
ഐ.ജി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും തുടര്‍ച്ചയായി '13 മണിക്കൂര്‍ ചോദ്യനുശേഷവും അവരിലേക്ക് നീങ്ങുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല' എന്നാണ് ലഭിക്കുന്ന വിവരം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....