ഉല്‍പന്നങ്ങളില്‍ എം.ആര്‍.പി (പരമാവധി ചില്ലറ വില) രേഖപ്പെടുത്തിയില്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ചരക്കുസേവന നികുതി പ്രാബല്യത്തില്‍വരും മുമ്പുള്ള വിറ്റഴിക്കാത്ത സ്‌റ്റോക്കുകളില്‍ പരമാവധി ചില്ലറ വില്‍പനവില മാറ്റാന്‍ സെപ്‌റ്റംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുശേഷവും വിലമാറ്റം രേഖപ്പെടുത്താത്ത പക്ഷം ഒരു ലക്ഷം രൂപ വരെ പിഴയോ തടവു ശിക്ഷയോ ലഭിച്ചേക്കുമെന്നും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പസ്വാന്‍ വ്യക്‌തമാക്കി.
പായ്‌ക്ക് ചെയ്‌തു വരുന്ന ഭക്ഷ്യവസ്‌തുക്കളില്‍ കാലാവധി തീരുന്ന തീയതി, തൂക്കം എന്നിവ വലിയ അക്ഷരത്തില്‍ അച്ചടിച്ചിരിക്കണം. ഈ മാറ്റങ്ങള്‍ ലീഗല്‍ മെട്രോളജി (പാക്കേജ്‌ഡ് കമ്മോഡിറ്റീസ്) നിയമങ്ങള്‍, 2011ല്‍ ഭേദഗതിയില്‍ ബാധകമായിരിക്കും. എം.ആര്‍.പി, നിര്‍മിച്ച തിയതി, കാലാവധി തീരുന്ന തീയതി, സാധനത്തിന്റെ പാക്കിങ് കൂടാതെയുള്ള അളവ്, കണ്‍സ്യൂമര്‍ കെയര്‍ വിവരങ്ങള്‍ എന്നീ അഞ്ചു കാര്യങ്ങള്‍ പാക്കറ്റുകളില്‍ അച്ചടിക്കുന്നതു നിര്‍ബന്ധമാണ്. ഇവ അച്ചടിക്കുമ്പോള്‍ ഉപഭോക്‌താക്കള്‍ക്ക് എളുപ്പത്തില്‍ വായിക്കാന്‍ സാധിക്കുന്ന തരത്തില്‍ വലുതായിരിക്കണമെന്നും കേന്ദ്രമന്ത്രി വ്യക്‌തമാക്കി. നിയമലംഘനം നടത്തുന്നവര്‍ക്ക് ആദ്യതവണ 25,000 രൂപയും ആവര്‍ത്തിച്ചാല്‍ 50,000 രൂപയും പിഴ ഈടാക്കും. പിന്നെയും നിയമലംഘനം തുടര്‍ന്നാല്‍ ഒരു ലക്ഷം രൂപ വരെ പിഴയൊടുക്കുകയും ഒരു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കേണ്ടിയും വരും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....