News Beyond Headlines

27 Monday
April

ദിലീപ് ഇനി 523ാം നമ്പരുകാരന്‍

നടിയെ ആക്രമിച്ച കേസില്‍ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌ത നടന്‍ ദിലീപിനെ ആലുവ സബ്‌ ജയിലിലെ പ്രത്യേക സെല്ലിലേക്കു മാറ്റി. വിചാരണ തടവുകാര്‍ക്കുള്ള റിമാന്‍ഡ്‌ പഴ്‌സണ്‍ നമ്പറായ 523 ആണ്‌ ദിലീപിന്റെ ജയില്‍ നമ്പര്‍. നടിയെ ആക്രമിച്ച കേസില്‍ 11-ാം പ്രതിയാണ്‌ ദിലീപ്. ദിലീപിനെതിരേ 19 തെളിവുകളും റിമാന്‍ഡ്‌ റിപ്പോര്‍ട്ടിനൊപ്പം അന്വേഷണസംഘം കോടതിക്കു കൈമാറി.
അറസ്‌റ്റിനെത്തുടര്‍ന്ന്‌ ദിലീപിനെ വിവിധ സിനിമാസംഘടനകളില്‍നിന്നു പുറത്താക്കി. അഭിനേതാക്കളുടെ സംഘടനയായ അമ്മ, സാങ്കേതികവിദഗ്‌ധരുടെ സംഘടനയായ ഫെഫ്‌ക,നിര്‍മാതാക്കളുടെ സംഘടന എന്നിവയില്‍ നിന്നു ദിലീപിനെ പുറത്താക്കി. ദിലീപിന്റെ നേതൃത്വത്തില്‍ അടുത്തിടെ തുടങ്ങിയ വിതരണക്കാരുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ യുണൈറ്റഡ്‌ ഓര്‍ഗനൈസേഷന്‍ ഓഫ്‌ കേരള(ഫിയോക)യുടെ പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്നു നീക്കി.
ആക്രമിക്കപ്പെട്ട നടി കുടുംബപ്രശ്‌നങ്ങളില്‍ ഇടപെട്ടതില്‍ ദിലീപിനുണ്ടായ വ്യക്‌തിവൈരാഗ്യമാണ്‌ ആക്രമണത്തിനു പിന്നിലുള്ള ഗൂഢാലോചനയ്‌ക്കു കാരണമെന്നു റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. നടിയുടെ ചിരിക്കുന്ന മുഖവും വിവാഹ നിശ്‌ചയമോതിരവും ദൃശ്യങ്ങളില്‍ വേണമെന്നു ദിലീപ്‌ നിര്‍ബന്ധം പിടിച്ചിരുന്നു. 2013 മുതല്‍ 2016 വരെ നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നു. 2013 മാര്‍ച്ചില്‍ അമ്മയുടെ വിദേശ ഷോയുടെ റിഹേഴ്‌സല്‍ കൊച്ചിയിലെ ഹോട്ടലില്‍ നടന്നപ്പോഴാണു ഗൂഢാലോചന ആരംഭിക്കുന്നത്‌. അന്ന്‌ 12 ദിവസം സുനിയും ദിലീപിനൊപ്പം ഹോട്ടലില്‍ തങ്ങി. പിന്നീട്‌ 2016ല്‍ ജോര്‍ജേട്ടന്‍സ്‌ പൂരം എന്ന സിനിമയുടെ സെറ്റിലും ദിലീപിന്റെ ബി.എം.ഡബ്ല്യു കാറിലും ഗൂഢാലോചന നടന്നു.
20 വര്‍ഷംവരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്‌ ദിലീപിനെതിരേ ചുമത്തിയത്‌. സാക്ഷിമൊഴികള്‍, ടെലിഫോണ്‍ സംഭാഷണങ്ങള്‍, ശാസ്‌ത്രീയ പരിശോധന എന്നിവയുള്‍പ്പെടെ 19 തെളിവുകളാണ്‌ പോലീസ്‌ ഹാജരാക്കിയത്‌. ഗൂഢാലോചന, കൂട്ടബലാത്സംഗശ്രമം, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ ഒമ്പത്‌ കുറ്റങ്ങളാണു ദിലീപിനെതിരേ ചുമത്തിയിട്ടുള്ളത്‌.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....