News Beyond Headlines

27 Monday
April

നാലിടങ്ങളിലായി രണ്ടു ഘട്ടമായി ഗൂഢാലോചന ; അറസ്റ്റ് നാലു വര്‍ഷത്തെ തെളിവുകള്‍ കോര്‍ത്തിണക്കി

ദിലീപിന്റെ അറസ്റ്റ് ഗൂഢാലോചനയുടെ നാലു വര്‍ഷത്തെ തെളിവുകള്‍ കോര്‍ത്തിണക്കി . നാലിടങ്ങളിലായി രണ്ടു ഘട്ടമായാണ് ദിലീപ് പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയതെന്ന വിവരമാണ് അന്വേഷണസംഘത്തിനു ലഭിച്ചത്. ഹോട്ടലിലെ ബില്‍ മുതല്‍ സി.സി. ടിവി ദൃശ്യങ്ങള്‍ വരെ തെളിവുകളായി. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം, നടിയുമായി ദിലീപിനുള്ള ശത്രുത, ഗൂഢാലോചനയില്‍ ദീലിപിന്റെ പങ്ക് എന്നിവ തെളിയിക്കുക എന്ന വെല്ലുവിളിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലുണ്ടായിരുന്നത്.
2013ല്‍ താരസംഘടന അമ്മ സംഘടിപ്പിച്ച ഷോയുടെ റിഹേഴ്‌സലിനിടെയാണു ഗൂഢാലോചന തുടങ്ങിയത്. നടിയും ദിലീപും തമ്മില്‍ കൊച്ചിയിലെ ഹോട്ടലില്‍ വാക്കുതര്‍ക്കമുണ്ടായി. ദിലീപ്-കാവ്യ ബന്ധം അന്നു ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യരെ അറിയിച്ചതായിരുന്നു പ്രകോപനം. നടി ആക്രമിക്കപ്പെട്ട വിവരം ദിലീപിനെ വിളിച്ചറിയിക്കാന്‍ നിര്‍മാതാവ് ആന്റോ ജോസഫ് വിളിച്ച ഫോണ്‍കോള്‍ 12 സെക്കന്‍ഡില്‍ ദിലീപ് കട്ട് ചെയ്തു.
വിവരമറിഞ്ഞ് നടിയുടെ അടുത്ത് ആദ്യമെത്തിയവരില്‍ ഒരാളായിരുന്നു ആന്റോ ജോസഫ്. ഇത്രയും ഗൗരവമായ ഒരു വിഷയം ആദ്യമായി കേള്‍ക്കുന്ന ആരും 12 സെക്കന്‍ഡില്‍ കോള്‍ കട്ടാക്കില്ലെന്ന ബോധ്യം ദിലീപിനെ സംശയിക്കാന്‍ ഇടയാക്കി. നടി ആക്രമിക്കപ്പെട്ട വിവരം രാവിലെ ഒമ്പതിനാണ് അറിഞ്ഞതെന്നായിരുന്നു ദിലീപിന്റെ ആദ്യ മൊഴി. എന്നാല്‍ ഇക്കാര്യം നേരത്തേതന്നെ ആന്റോ ജോസഫ് ദീലിപിനെ വിളിച്ച് അറിയിച്ചിരുന്നു. പോലീസ് ആന്റോ ജോസഫിനെ ചോദ്യം ചെയ്ത് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. 2013 ല്‍ നല്‍കിയ ക്വട്ടേഷനാണിതെന്ന മട്ടില്‍ നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....