News Beyond Headlines

01 Friday
May

ആക്രമണം നോക്കി നിന്ന രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ബിജെപി -സിപിഎം സംഘര്‍ഷം രൂക്ഷമായ തലസ്ഥാനത്ത് ബിജെപി ഓഫീസ് ആക്രമിക്കുന്നത് നോക്കി നിന്ന പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.ബിജെപി കാര്യാലയത്തിനു നേരേ ആക്രമണം നടക്കുമ്പോള്‍ രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരില്‍ ചിലര്‍ ഇത് കണ്ടു നിന്നതല്ലാതെ തടയാന്‍ ശ്രമിച്ചില്ലെന്ന ബിജെപി പരാതിപ്പെട്ടിരുന്നു.സംഭവ സ്ഥലത്ത് പൊലീസ് നോക്കി നില്‍ക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുമുണ്ട്.ബിജെപിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
മ്യൂസിയം പൊലീസ് സ്റ്റേഷനിലെ അഞ്ചു പൊലീസുകാരായിരുന്നു ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്.എന്നാല്‍ ഒരു പോലീസുകാരന്‍ മാത്രമാണ് അക്രമം തടയാന്‍ ശ്രമിച്ചതെന്നാണ് ബിജെപി പറയുന്നത്.ഈ സമയം ബിജെപി ഓഫീസിനു മുന്നിലുണ്ടായിരുന്ന പൊലീസുകാരന്‍ ആക്രമികളുടെ ബൈക്കിന്റെ നമ്പര്‍ എഴുതിയെടുക്കാന്‍ ശ്രമിക്കുന്നിതിനിടയില്‍ ആക്രമികള്‍ അയാളെ മര്‍ദ്ധിച്ചവശനാക്കി.ഇതു കണ്ടിട്ടും പൊലീസുകാര്‍ നോക്കി നിന്നതേയുള്ളു.പതിനഞ്ചു മിനിറ്റോളം സ്ഥലത്ത് അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ബിജെപി -സി പിഎം സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.പാര്‍ട്ടി ഓഫീസുകളിലും മറ്റ് പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലുമായി 450 പൊലീസുകാരേ വിന്യസിച്ചു.ഇനിയും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യ നിലനിര്‍ക്കി കനത്ത പെട്രോളിങും നടത്തുന്നുണ്ട്
സംഘര്‍ഷം ലഘൂകരിക്കാന്‍ പത്ത് എസ് ഐ മാരൂടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.ഇതു വരെ ഈ സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി എട്ടു പേരേ അറസ്റ്റു ചെയ്തു.അടുത്ത മൂന്ന് ദിവസത്തേക്ക് തലസ്ഥാനത്ത് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.കൂടാതെ നഗരത്തില്‍ പാര്‍ട്ടികള്‍ സ്ഥാപിച്ചിരിക്കുന്ന കൊടിതോരണങ്ങളും ജില്ലാ ഭരണകൂടം മാറ്റിയിട്ടുണ്ട്‌

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....