തലസ്‌ഥാനത്തു സി.പി.എം-ബി.ജെ.പി. അഴിഞ്ഞാട്ടം. ഓഫീസുകള്‍ക്കും കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകള്‍ക്കും നേരേ വ്യാഴാഴ്‌ച അര്‍ധരാത്രി മുതല്‍ വ്യാപക ആക്രമണമുണ്ടായി. അതിനാല്‍, തലസ്‌ഥാനത്തു പോലീസ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. മൂന്നു ദിവസം പ്രകടനം ഉള്‍പ്പെടെയുള്ളവ നിരോധിച്ചു.
ബി.ജെ.പി. സംസ്‌ഥാനക്കമ്മിറ്റി ഓഫീസ് ആക്രമിച്ച ഡി.വൈ.എഫ്.ഐ. സംസ്‌ഥാനക്കമ്മിറ്റി അംഗം കൂടിയായ നഗരസഭാ കൗണ്‍സിലര്‍ ഐ.പി. ബിനു, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്‌ണ എന്നിവര്‍ അടക്കമുള്ളവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരെ പാര്‍ട്ടിയില്‍നിന്ന് സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ സസ്‌പെന്‍ഡ് ചെയ്‌തു. ബി.ജെ.പി. ഓഫീസിനു നേരേ ആക്രമണം നടക്കുമ്പോള്‍ കാഴ്‌ചക്കാരായി നിന്ന സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എ.പി. അഞ്ച് ബെറ്റാലിയനിലെ അഖിലേഷ്, ശ്യാംകൃഷ്‌ണ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്‌തു.
എം.ജി. കോളജില്‍ ഏതാനും ദിവസം മുമ്പ് നടന്ന എ.ബി.വി.പി- എസ്.എഫ്.ഐ. സംഘര്‍ഷത്തെത്തുടര്‍ന്ന് നഗരത്തില്‍ അസ്വസ്‌ഥത നിലനിന്നിരുന്നു. ഐരാണിമുട്ടത്ത് എസ്.എഫ്.ഐയുടെ കൊടിമരം നശിപ്പിച്ചതോടെയാണ് ആക്രമണം വ്യാപകമായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....