News Beyond Headlines

12 Tuesday
May

ചെറുവള്ളി എസ്റ്റേറ്റ് കെ പി യോഹന്നാന്റേതല്ല,ഭൂമി സര്‍ക്കാരിന്റേത്

ശബരിമല :നിര്‍ദ്ദിഷ്ഠ വിമാനത്താവളത്തിനനുവദിച്ച ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി.എസ്റ്റേറ്റ് സര്‍ക്കാരിന്റേതാണെന്ന് തെളിയിക്കുന്ന രേഖകള്‍ സെറ്റില്‍മെന്റ് രജിസ്റ്ററിലുണ്ട്.ഇതു സംബന്ധിച്ചുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തേക്കുറിച്ച് നിയമസഭയില്‍ വ്യക്തമാക്കിയത്.ഭൂമി സര്‍ക്കാരിന്റേതാണെങ്കിലും ,ഇപ്പോള്‍ കൈവശം വെച്ചനുഭവിക്കുന്നത് ബിലീവേഴ്‌സ് ചര്‍ച്ചാണ്.അത് ഏറ്റെടുക്കുന്നതു സംബന്ധിച്ചുള്ള നടപടികളൊന്നും സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ലെന്നും സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി അറിയിച്ചു.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സില്‍നിന്നു ഡോ.കെ.പി. യോഹന്നാന്‍ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെയാണു ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തു വിമാനത്താവളം നിര്‍മിക്കാമെന്നു റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അധ്യക്ഷനായ നാലംഗ ഉദ്യോഗസ്ഥ സമിതി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്. ഇതു മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
ഹാരിസണ്‍സ് മലയാളം പ്ലാന്റേഴന്‍സില്‍ നിന്നാണ് കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത്.എന്നാല്‍ നിയമപരമായി ദേവസ്വത്തില്‍ നിന്ന് പാട്ടക്കരാര്‍ വ്യവസ്ഥയില്‍ ചെറുവള്ളി എസ്റ്റേറ്റ് കൃഷിയ്ക്കായി ഏറ്റെടുത്ത ഹാരിസണ്‍സിന് ഭൂമി വില്‍ക്കാനുള്ള അവകാശമില്ല.എന്നാല്‍ 2263 ഏക്കര്‍ വരുന്ന എസ്റ്റേറ്റ് കോടികള്‍ നല്‍കിയാണ് കെപി യോഹന്നാന്‍ ഏറ്റെടുത്തത്.എന്നാല്‍ വില്ക്കാനോ വാങ്ങാനോ നിയമാനുസൃതമായി സാധിക്കാത്ത ഭൂമി എങ്ങനെ ബിലീവേഴ്‌സ് ചര്‍ച്ച് ഹാരിസണ്‍ മലയാളത്തില്‍ നിന്നും ഏറ്റെടുത്തെന്നതും ദുരൂഹതയാണ്.
ശബരിമല തീര്‍ഥാടകര്‍ക്കായി ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കാന്‍ ഫെബ്രുവരിയിലാണു മന്ത്രിസഭ അനുമതി നല്‍കിയത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സിന്റെ കൈവശമുണ്ടായിരുന്ന എസ്റ്റേറ്റ് ബിലീവേഴ്സ് ചര്‍ച്ചിനു കൈമാറിയതു നിയമവിരുദ്ധമാണെന്നാണു സര്‍ക്കാരിന്റെ നിലപാട്. ഹാരിസണിന്റെ കൈവശമുണ്ടായിരുന്നതു സര്‍ക്കാര്‍ ഭൂമിയാണെന്ന നിലപാടിനെത്തുടര്‍ന്ന് അത് ഏറ്റെടുക്കാന്‍ 2015 മേയ് 28നു തീരുമാനിച്ചിരുന്നു. ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാര്‍ നോട്ടിസും നല്‍കി. ഇതിനെതിരെ ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്ത അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....