ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയതാണെന്നു ബ്രിട്ടീഷ് പോലീസ് തന്നോടു പറഞ്ഞതായി അപകടത്തില്‍ മരിച്ച ഡ്രൈവറുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. കാര്‍ ഓടിച്ചിരുന്ന മകന്‍ നഷ്‌ടപ്പെട്ടത് ആകസ്‌മികമായാണെന്നും ഇതിന്റെ ചുരുള്‍ അഴിയുന്നതിനു മുമ്പു താന്‍ മരിച്ചേക്കുമെന്നും ഡയാനയുടെ ഡ്രൈവര്‍ ഹെന്‍ട്രി പോളിന്റെ പിതാവ് പോള്‍(85) ഒരു അഭിമുഖത്തില്‍ പറഞ്ഞു. പാരീസിലെ റിറ്റ്‌സ് ഹോട്ടലിന്റെ സുരക്ഷാവിഭാഗം മേധാവിയാണ് ഇദ്ദേഹം.
1997 ഓഗസ്‌റ്റ് 31 നാണു ഡയാന സഞ്ചരിച്ച മെഴ്‌സിഡസ് കാര്‍ അല്‍മാ തുരങ്കത്തിലുണ്ടായ അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഡോദി അല്‍ഫയദും മരിച്ചിരുന്നു. "ഇത് ആസുത്രിതമായി നടത്തിയ കൊലപാതകമാണ്. ഇതില്‍ മകനു പങ്കില്ലെന്ന് എനിക്കു നൂറുശതമാനം ഉറപ്പുണ്ട്. അവര്‍ വളരെ ആദരണീയനും സത്യസന്ധനുമായിരുന്നു. ഭരണകൂടമാണു കൊലപാതകത്തിനു പിന്നിലുള്ളത്". സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം നടത്തിയെങ്കിലും മദ്യപിച്ചു വാഹനമോടിച്ച മകന്റെ കുഴപ്പംകൊണ്ടാണ് അപകടമെന്നാണു കണ്ടെത്തലെന്ന് അദ്ദേഹം പറഞ്ഞു. ഇതു കൊലപാതകമാണെന്ന് അറിയാവുന്നവര്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിലുണ്ടെന്ന് ഡെയ്‌ലിമിററിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. ."എന്താണു സംഭവിച്ചതെന്ന് യഥാര്‍ഥത്തില്‍ അറിയാനാകുമെന്ന പ്രതീക്ഷയില്ല. ചിലപ്പോള്‍ മുപ്പതോ അന്‍പതോ വര്‍ഷം കഴിയുമ്പോള്‍ സത്യം പുറത്തു വരാം. മരിക്കുന്നതിനു മുമ്പ് അറിയണമെന്ന് ആഗ്രഹമുണ്ട്. അതു സംഭവിക്കുമെന്നു കരുതുന്നില്ല"-അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....