News Beyond Headlines

27 Monday
April

നടിയെ ആക്രമിച്ച കേസ്‌ : ഡിജിപിയേയും എഡിജിപിയേയും വെട്ടിലാക്കി ദിലീപ്‌

നടിയെ ആക്രമിച്ച കേസില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെയും അന്വേഷണ ഉദ്യോഗസ്ഥ എ.ഡി.ജി.പി: ബി. സന്ധ്യയേയും വെട്ടിലാക്കി ദിലീപ് ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കി. ജയിലില്‍നിന്നു പള്‍സര്‍ സുനി ഫോണ്‍വിളിച്ച അന്നുതന്നെ അക്കാര്യം ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റയുടെ സ്വകാര്യ ഫോണ്‍നമ്പറില്‍ വിളിച്ചറിയിച്ചതായി ജാമ്യഹര്‍ജിയില്‍ ദിലീപ് പറയുന്നു.
സുനിയുടെ കത്ത് അന്നുതന്നെ വാട്‌സ്ആപ്പില്‍ ഡി.ജി.പിക്ക് അയച്ചിരുന്നു. ഫോണ്‍കോള്‍ കിട്ടിയശേഷം 20 ദിവസം കഴിഞ്ഞാണ് ദിലീപ് പരാതി നല്‍കിയതെന്ന പോലീസിന്റെ നിലപാടിനെതിരേയാണ് രാമന്‍പിള്ളയുടെ വാദം. ചെറുതെങ്കിലും സിനിമാരംഗത്തെ ശക്തരായ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നു. അതിക്രമത്തിനെതിരായി നടിയോ കുടുംബാംഗങ്ങളോ തനിക്കെതിരേ ആരോപണം ഉന്നയിച്ചിട്ടില്ല.
നടിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊെബെല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്ന കാരണത്താല്‍ തനിക്ക് ജാമ്യം നിഷേധിക്കാനാവില്ല. മൊെബെല്‍ ഫോണ്‍ നശിപ്പിച്ചതായി കേസില്‍ പ്രതികളായ അഭിഭാഷകര്‍ മൊഴി നല്‍കിയിട്ടുണ്ട്. മേയ് രണ്ടിനും ഈ മാസം എട്ടിനും നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ മെമ്മറി കാര്‍ഡിനേപ്പറ്റി പറയുന്നില്ല. തന്റെ മാനേജര്‍ അപ്പുണ്ണിയെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അന്വേഷനത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങളും എഴുപതില്‍പരം പേജുള്ള ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരായ മൊഴികള്‍, പോലീസ് കൃത്രിമമായി ചമച്ചതാണ്. പള്‍സര്‍ സുനിയുടേതു പണം തട്ടാനുള്ള ഗൂഢാലോചനയാണ്.
താന്‍ അറസ്റ്റിലായതോടെ ചിത്രീകരണം പൂര്‍ത്തിയായതും പൂര്‍ത്തിയാക്കാനുള്ളതുമായ സിനിമകള്‍ അനിശ്ചിതത്വത്തിലായി. 50 കോടിയോളം രൂപ മുതല്‍മുടക്കുള്ള ചിത്രങ്ങളാണിവ. ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഉപജീവനത്തെയും ഇത് ബാധിച്ചിട്ടുണ്ട്.
ഒന്നരക്കോടി വാഗ്ദാനം നല്‍കി പതിനായിരം അഡ്വാന്‍സ് നല്‍കിയെന്നത് അവിശ്വസനീയമാണ്. ജീവിതത്തിലൊരിക്കല്‍ പോലും പള്‍സര്‍ സുനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. പേരുപോലും പരിചയമില്ല. സൂപ്പര്‍ സ്റ്റാറായ ഒരു വ്യക്തിയുടെ മുറിയിലേക്ക് ഡ്രൈവര്‍ വന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണം ബാലിശമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....