ഗോരഖ്പുരിലെ സർക്കാർ മെഡിക്കൽ കോളേജിലുണ്ടായ ദുരന്തത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെയും കേന്ദ്രസർക്കാരിനെയും അതിരൂക്ഷമായി വിമർശിച്ച് സഖ്യകക്ഷിയായ ശിവസേന രംഗത്ത്. യുപിയില്‍ നടന്നത് കൂട്ടക്കൊലപാതകമാണെന്നും ഇത്രയും വലിയൊരു ദുരന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് തന്നെ വലിയ അപമാനമാണെന്നും മുഖപത്രമായ സാമ്നയിൽ ശിവസേന ആരോപിച്ചു.
നരേന്ദ്ര മോദിസർക്കാരിനെയും തങ്ങളുടെ മുഖപ്രസംഗത്തിൽ ശിവസേന കുറ്റപ്പെടുത്തി. അധികാരത്തിൽ വരുന്ന വേളയില്‍ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിരുന്ന ‘അച്ഛേദിൻ’ ഇതുവരെയും ഒരൊറ്റ സാധാരണക്കാർക്കുപോലും വന്നിട്ടില്ലെന്നും മുഖപ്രസംഗത്തിൽ ആരോപിച്ചു. ഇത്രയും കുഞ്ഞുങ്ങള്‍ മരിച്ച ദുഃഖകരമായ സംഭവം ഉണ്ടായപ്പോൾ എല്ലാ ഓഗസ്റ്റ് മാസവും ഇത്തരത്തിൽ കുഞ്ഞുങ്ങൾ മരിക്കാറുണ്ടെന്നാണ് യുപിയിലെ ഒരു മന്ത്രി പറഞ്ഞത്. എന്തുകൊണ്ടാണ് പാവപ്പെട്ടവന്റെ കുഞ്ഞുങ്ങൾ മാത്രം ഇത്തരത്തില്‍ ഓഗസ്റ്റിൽ മരിക്കുന്നത്? എന്തുകൊണ്ട് പണക്കാരന്റെ കുട്ടികൾ മരിക്കുന്നില്ലയെന്നും ശിവസേന ചോദിച്ചു.
കേന്ദ്ര – സംസ്‌ഥാന സർക്കാരുകൾ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കുട്ടികളുടെ മരണം തടയാൻ കഴിയാത്തത് ഉത്തർപ്രദേശിലെ സ്‌ഥിതി അതീവ ഗുരുതരമാക്കുകയാണ്. ഓക്‌സിജൻ വിതരണം പൂർണതോതിൽ പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും മസ്‌തിഷ്‌കജ്വരം ബാധിച്ച് നിരവധി കുട്ടികളാണു നിത്യേന ആശുപത്രിയിലെത്തുന്നത്. പത്തു ദിവസത്തിനുള്ളിൽ 72 കുട്ടികളാണ് ഇതുവരെ മരിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....