ആള്‍ദൈവത്തിന് വേണ്ടി ഹരിയാനയിലും പഞ്ചാബിലും പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഹരിയാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. രാഷ്ട്രീയ നേട്ടത്തിനായി അക്രമത്തിന് മുഖ്യമന്ത്രി കൂട്ടുനിന്നുവെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. ക്രമസമാധാന പ്രശ്‌നം സസൂക്ഷ്മം നിരീക്ഷിച്ച ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.
രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി അക്രമങ്ങള്‍ക്ക് കൂട്ടുനിന്നുവെന്ന ഗുരുതരമായ നിരീക്ഷണമാണ് കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. മുഖ്യമന്ത്രിക്ക് എങ്ങനെയാണ് കാര്യങ്ങള്‍ ബോധ്യമല്ലാതിരിക്കുന്നത്. സര്‍ക്കാര്‍ അക്രമികള്‍ക്ക് കീഴടങ്ങിയോ എന്നും കോടതി ആരാഞ്ഞു. നാടു കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി നോക്കിനിന്നു. അക്രമകാരികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നു തോന്നുന്നു.
അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജിയ്ക്കായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മുറവിളി കൂട്ടുകയും പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയതിനും പിന്നാലെയാണ് ഖട്ടാറിനെതിരെ കോടതിയും വിമര്‍ശനം ഉന്നയിച്ചത്. ഇതോടെ ഖട്ടാറിന് അധികാരത്തില്‍ തുടരാനുള്ള എല്ലാ വഴികളും അടഞ്ഞുവെന്നാണ് സൂചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....