ഗോരഖ്പുര്‍:ഉത്തര്‍പ്രദേശില്‍ ഗോരഖ്പുരിലെ ബാബാ രാഘവ ദാസ് മെഡിക്കല്‍കോളേജില്‍ ഓക്‌സിജന്‍ നിലച്ചതിനെത്തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഓക്‌സിജന്‍ കരാറുകാരായ പുഷ്പ സെയില്‍സ് ഉടമ മനീഷ് ഭണ്ഡാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജില്‍ 60ല്‍ അധികം കുഞ്ഞുങ്ങളാണ് പ്രാണവായു കിട്ടാതെ മരിച്ചത്. ഓക്‌സിജന്‍ നല്‍കിയതിനുള്ള പണം ആശുപത്രി കുടിശിക വരുത്തിയതിനെത്തുടര്‍ന്നാണ് കരാറുകാരന്‍ വിതരണം നിര്‍ത്തിയത്.
അതേസമയം, ഓക്‌സിജന്റെ കുറവാണ് കുഞ്ഞുങ്ങളുടെ മരണത്തില്‍ കലാശിച്ചതെന്ന് യു. പി സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.കരാറുകാരന്റെ അറസ്റ്റോടെ എഫ്. ഐ. ആറില്‍ പേരുള്ള ഒന്‍പതുപേരും അറസ്റ്റിലായി. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു ഭണ്ഡാരിയുടെ അറസ്റ്റ്. കുട്ടികളുടെ മരണത്തിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
കുട്ടികളുടെ മരണം അന്വേഷിച്ച യു. പി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം നടപടിയെടുക്കേണ്ടവരുടെ പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജീവ് മിശ്ര, അനസ്‌തേഷ്യ പീഡിയാട്രിക് വകുപ്പ് മേധാവി ഡോ. സതീഷ്, വാര്‍ഡ് ഇന്‍ ചാര്‍ജ് ഡോ. കഫീല്‍ ഖാന്‍, പുഷ്പ സെയില്‍സ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു റിപ്പോര്‍ട്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....