News Beyond Headlines

15 Friday
May

അണ്ടര്‍-17 ലോകകപ്പ്;ഇംഗ്‌ളണ്ടിന് ആദ്യ കിരീടം

അണ്ടര്‍ 17 ലോക കപ്പ് ഫുട്‌ബോള്‍ കിരീടം ഇംഗ്ലണ്ടിന്. രണ്ടിനെതിരേ അഞ്ചു ഗോളിനാണ് ഇംഗ്ലണ്ട് സ്‌പെയിനിനെ തകര്‍ത്തത്. ഇംഗ്ലണ്ട് കിരീടം നേടുന്നത് ആദ്യം.
രണ്ടു ഗോളിനു പിന്നിട്ടുനിന്നശേഷം അഞ്ചു ഗോളുകള്‍ യൂറോപ്യന്‍ വന്പന്‍മാരായ സ്‌പെയിനിന്റെര വലയില്‍ ഒന്നിനുപിറകെ ഒന്നായി അടിച്ചുകയറ്റി ഇംഗ്ലണ്ട് ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു.
പത്താം മിനിറ്റില്‍ സെര്‍ജിയോ ഗോമസിലൂടെ സ്‌പെയിനാണ് കലാശക്കൊട്ടിലെ ആദ്യ ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ ആബേല്‍ റൂയിസില്‍നിന്ന് തുടങ്ങി യുവാന്‍ മിറാന്‍ഡസെസാര്‍ ഗിലാബര്‍ട്ടു വഴിയെത്തിയ നീക്കം സെര്‍ജിയോ ഗോമസ് ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു. 31-ാം മിനിറ്റില്‍ ഗോമസ് വീണ്ടും ലക്ഷ്യം കണ്ടു. സെസാര്‍ ഗിലാബര്‍ട്ടു തന്നെയായിരുന്നു ഈ ഗോളിനും വഴിയൊരുക്കിയത്. ഇംഗ്ലണ്ട് ആക്രമണത്തിന്റെം മുനയൊടിച്ച് സ്‌പെയിന്‍ നടത്തിയ കൗണ്ടര്‍ അറ്റാക്ക് ഗോമസ് വലയിലേക്കു തിരിച്ചുവിടുയായിരുന്നു.
ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ സൂപ്പര്‍താരം ബ്രൂസ്റ്ററിലൂടെ ഇംഗ്ലണ്ട് തിരിച്ചടി ആരംഭിച്ചു. വലതുവിംഗില്‍നിന്നു സ്റ്റീവന്‍ സെസെഗ്‌നന്‍ ഉയര്‍ത്തിവിട്ട ക്രോസ് ബ്രൂസ്റ്ററിന്റെര തകര്‍പ്പന്‍ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. പക്ഷേ, ഇത് വരാനിരിക്കുന്നതിന്റെയ തുടക്കം മാത്രമായിരുന്നെന്ന് ഇംഗ്ലണ്ടിനു പിന്നിടു മനസിലായി.
തുടര്‍ന്നും സ്‌പെയിന്‍ ഗോള്‍ മുഖത്തേക്ക് ആക്രമണ തിരമാലകള്‍ ഉയര്‍ത്തിയ ഇംഗ്ലണ്ടിനായി 58-ാം മിനിറ്റില്‍ ഗിബ്‌സ് വൈറ്റ് സമനില ഗോള്‍ കണ്ടെത്തി. 69-ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ ഇംഗ്ലണ്ടിനു ലീഡ് നല്‍കി. 84-ാം മിനിറ്റില്‍ മാര്‍ക്ക് ഗുവേഹി ഇംഗ്ലണ്ടിന്റൊ ലീഡ് നാലാക്കി ഉയര്‍ത്തി. നാലു മിനിറ്റിനുശേഷം ഫോഡന്‍ കറ്റാലന്‍മാരുടെ പെട്ടിയില്‍ അവസാന ആണിയും അടിച്ചു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....