ന്യൂഡല്‍ഹി:കായല്‍ കൈയ്യേറ്റ കേസില്‍ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയ സിപിഐ വീണ്ടും ചാണ്ടിക്ക് പണി നല്‍കി. സിപിഐ സംസ്ഥാന നേതൃത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേസില്‍ ചാണ്ടി സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ സിപിഐ അംഗം തടസ്സഹര്‍ജി നല്‍കി
സിപിഐ അംഗം ടിഎന് മുകുന്ദനാണ് ഹര്ജി ഫയല് ചെയ്തിരിക്കുന്നത്. തന്റെ വാദം കേള്ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കരുതെന്നാണ് മുകുന്ദന് തടസഹര്ജിയില് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിര്‌ദേശത്തെ തുടര്ന്നാണ് മുകുന്ദന് ഫയല് ചെയ്തതെന്നാണ് സൂചന. സുപ്രിം കോടതിയിലെ സര്ക്കാര് അഭിഭാഷകരെല്ലാം സിപിഐഎം നോമിനികള് ആയതിനാല് കേസില് റവന്യൂ മന്ത്രിയുടെ നിലപാട് അവതരിപ്പിക്കാന് ഇടയില്ലെന്ന് സിപിഐയ്ക്ക് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് തടസഹര്ജി ഫയല് ചെയ്തിരിക്കുന്നത്.
അതേസമയം, മുകുന്ദനെ കേസില് കക്ഷിയാക്കുന്നതിനെ തോമസ് ചാണ്ടിയും സംസ്ഥാന സര്ക്കാരും എതിര്‌ത്തേക്കും. കളക്ടറുടെ റിപ്പോര്ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില് നല്കിയ ഹര്ജിയില് മുകുന്ദന് എതിര്കക്ഷി അല്ലാത്തതിനാല് മുകുന്ദനെ സുപ്രിം കോടതിയിലെ കേസില് കക്ഷി ചേരാന് അനുവദിക്കരുതെന്നാണ് ചാണ്ടിയുടെയും സര്ക്കാരിന്റെയും വാദം.
കായല് കൈയറ്റ ആരോപണത്തിലെ കളക്ടറുടെ റിപ്പോര്ട്ട് റദ്ദാക്കണമെന്ന ഹര്ജിയിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തോമസ് ചാണ്ടി സുപ്രിം കോടതിയില് അപ്പീല് സമര്പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയും കളക്ടറുടെ റിപ്പോര്ട്ടും അടിയന്തരമായി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. കായല് കൈയേറ്റത്തില് തന്നെ കുറ്റക്കാരനായി ചിത്രീകരിക്കുന്ന കളക്ടറുടെ റിപ്പോര്ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സമര്പ്പിച്ച ഹര്ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് രൂക്ഷവിമര്ശനങ്ങളോടെ തള്ളിയിരുന്നു. സര്ക്കാരിനെതിരെ ഒരു മന്ത്രിതന്നെ ഹര്ജി സമര്പ്പിക്കുന്നത് കേട്ടുകേള്വി ഇല്ലാത്ത കാര്യമാണെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന് തെളിവാണിതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഹര്ജി തള്ളിയത്.
സംസ്ഥാനത്തെ ചില പ്രദേശങ്ങളില് സംഘര്ഷം സൃഷ്ടിക്കുന്നതിനായി ചില ആളുകള് ബോധപൂര്വ്വമായ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ സംഘങ്ങള് തന്നെയാണ് അന്യരാജ്യങ്ങളിലേക്ക് തീവ്രവാദ പ്രവര്ത്തനങ്ങള് നടത്തുന്നതിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഇത്തരം സംഘങ്ങള്‌ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....