സംഗീതസംവിധായകന്‍ ഇളയരാജയ്ക്കും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനും ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാനും പത്മവിഭൂഷന്‍. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്കും പത്മഭൂഷന്‍. പാരമ്പര്യ വിഷ ചികിത്സാമേഖലയില്‍ പ്രശസ്തയായ വിതുര സ്വദേശി ലക്ഷ്മിക്കുട്ടി, ഡോ. എം ആര്‍ രാജഗോപാല്‍ എന്നീ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ പത്മശ്രീയ്ക്കും അര്‍ഹരായി.
എയര്‍മാര്‍ഷല്‍ ചന്ദ്രശേഖര്‍ ഹരികുമാര്‍ പരമവിശിഷ്ട സേനാ മെഡലിന് അര്‍ഹനായി. ജെ പി നിരാലയ്ക്ക് മരണനന്തരബഹുമതിയായി അശോകചക്ര സമ്മാനിക്കും. ഈ വര്‍ഷം നൂറാം വയസിലേക്ക് പ്രവേശിക്കുന്ന മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കൊല്ലം ഭദ്രാസനാധ്യക്ഷന്‍, തുമ്പമണ്‍ ഭദ്രാസനാധ്യക്ഷന്‍, ഇരുപതാം മാര്‍ത്തോമ്മാ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ്.
സുഭാഷിണി മിസ്ത്രി, വിജയലക്ഷ്മി നവനീതകൃഷ്ണന്‍, ലെന്‍റിന അവോ താക്കര്‍, മുരളീകാന്ത് പെട്കര്‍, ഭജ്ജു ശ്യാം, അരവിന്ദ് ഗുപ്ത, അന്‍വര്‍ ജലാല്‍പുര്‍, രാജഗോപാലന്‍ വാസുദേവന്‍, ഇബ്രാഹിം സത്താര്‍ തുടങ്ങിയവര്‍ക്ക് പത്മശ്രീ ലഭിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....