കമലിന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഗൗതമിയുടെ പിന്തുണയുണ്ടെന്ന ആരോപണം തള്ളി ഗൗതമി. കമൽ ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചത് പരസ്പരം വിശ്വാസവും ബഹുമാനവും ആത്മാർത്ഥയും നിലനിർത്താൻ കഴിയാതെ പോയതു കൊണ്ടാണെന്ന് ഗൗതമി. ബ്ലോഗിലൂടെയായിരുന്നു അവരുടെ പ്രതികരണം.
കമലുമായുള്ള ബന്ധം അവസാനിപ്പിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാലാണ്. പരസ്പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നു. ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലാതിയിരുന്നു, അങ്ങനെയാണ് പിരിഞ്ഞതെന്ന്' ഗൗതമി കുറിച്ചു.
അതേസമയം, കമല്‍ തന്നെ സാമ്പത്തികമായി കബളിപ്പിച്ചെന്നും ഗൗതമി ആരോപിച്ചു. കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ ഗൗതമി സിനിമാഭിനയം നിര്‍ത്തിയിരുന്നു. അതിനുശേഷം ചലച്ചിത്രമേഖലയിൽ തുടർന്നെങ്കിലും അത് വസ്ത്രാലങ്കാര മേഖലയിൽ ആയിരുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഗൗതമി എടുത്തു പറയുന്നതും ഇതുതന്നെ.
കമലിന്റെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്കുവേണ്ടിയും മറ്റ് നിര്‍മാണക്കമ്പനികള്‍ക്കുവേണ്ടിയും കമല്‍ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. എന്നാല്‍ ഒന്നിനും പ്രതിഫലം ലഭിച്ചില്ല. ബന്ധം അവസാനിപ്പിച്ചതിനുശേഷം പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇനിയും വലിയൊരു തുക കിട്ടാനുണ്ടെന്നും ഗൗതമി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....