ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ആക്രമണം അഴിച്ചു വിട്ട് ബിജെപി. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തകര്‍ക്കപ്പെട്ടത്. ഭാരത് മാതാ കി ജയ്' എന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
മറിച്ചിട്ട ശേഷം പ്രതിമയുടെ തല മുറിച്ചുമാറ്റുകയും ചെറുകഷ്ണങ്ങളാക്കി തകര്‍ക്കുകയും ചെയ്തതായും ഇതുപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ കളിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറ് കണക്കിന് സിപിഎം ഓഫീസുകളാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ തകര്‍ക്കപ്പെട്ടത്. ആക്രമണം വ്യാപകമായതോടെ സിപിഎം നേതൃത്വം പൊലീസില്‍ പരാതി നല്‍കി.
സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ആക്രമണം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ നിരവധി വീടുകള്‍ തകര്‍ത്തു. പലരും വീടുകളില്‍ നിന്നും മാറി നില്‍ക്കുകയാണ്. ബിശാല്‍ഗര്‍, ഖോവായി, മോഹന്‍പൂര്‍, സബ്രൂം, ഖോംലംഗ്, മേലാഗര്‍, ജിറാനിയ, ബെലോണിയ, രാംനഗര്‍, സൗത്ത് രാംനഗര്‍ എന്നിവടങ്ങളിലാണ് ബിജെപി പ്രവര്‍ത്തകര്‍ കൂടുതലായി അഴിഞ്ഞാടിയത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശനിയാഴ്ച രാത്രി മാത്രം 200ലധികം ആക്രമണ സംഭവങ്ങളാണ് ഉണ്ടായത്. ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം ശക്തമായതോടെ ത്രിപുര ഡിജിപി അഖില്‍കുമാര്‍ ശുക്ളയ്‌ക്ക് സിപിഎം നേതൃത്വം പരാതി നല്‍കി.
സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായ ആക്രമണമാണ് നടത്തുന്നതെന്ന് എംപി ശങ്കര്‍പ്രസാദ് ദത്ത ദേശീയമാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രവര്‍ത്തകരോട് ശാന്തരാകാന്‍ ബിജെപി സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അക്രമണത്തിന്റെ ചിത്രങ്ങള്‍ സിപിഎം തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....