വാഷിംഗ്ടണ്‍:ഉത്തരകൊറിയയുടേത് നയതന്ത്രവിജയം.ജൂണ്‍ 12 ന് അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ സിംഗപ്പൂരില്‍ നടക്കാനിരുന്ന ഉച്ചകോടി അന്നേദിവസം നടക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് അറിയിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ നിലപാട് തിരുത്തി അമേരിക്കയെ വഴിക്കൊണ്ടുവരാന്‍ ഉത്തരകൊറിയയ്ക്കു കഴിഞ്ഞത് ഉത്തരകൊറിയയുടെ നയതന്ത്ര വിജയം തന്നെയെന്ന് രാഷ്ട്രീയനീരീക്ഷകര്‍ കരുതുന്നു.ലോകരാഷ്ട്ര്ങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരുന്ന ഉച്ചകോടി റദ്ദുചെയ്തതായി കഴിഞ്ഞ ദിവസം ട്രംമ്പ് രേഖാമൂലം അറിയിച്ചിരുന്നു.ഉത്തരകൊറിയയുടെ ചില നിലപാടുകളിലുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് മാറ്റിവെക്കുകയായരുന്നു.
യു എസ് വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സിനെ വിവരമില്ലാത്തവനെന്നും മന്ദബുദ്ധിയെന്നും വിളിച്ച് ഉത്തരകൊറിയന്‍ വിദേശകാര്യ ഉപമന്ത്രി ചോ സോന്‍ ഹൂ നടത്തിയ പരാമര്‍ശമാണ് യു എസ് ഉച്ചകോടിയില്‍ നിന്നു പിന്മാറാനുള്ള കാരണം.ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിന് നിറഞ്ഞ വൈരവും വിദ്വേഷവുമാണെന്നും,ഈ സാഹചര്യത്തില്‍ ഉച്ചകോടി നടത്താനാകില്ലെന്നും ട്രംപ് ഉത്തരകൊറിയയ്ക്കയച്ച കത്തില്‍ പറയുന്നു.ഇനി എപ്പോഴെങ്കിലും കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കിമ്മിനയച്ച കത്തില്‍ വിശദീകരിച്ചു. എന്നാല്‍ ട്രംപ് ഉച്ചകോടിയില്‌നിന്നും പിന്മാറിയതിനു പിന്നാലെ ഏതു സമയത്തും ഏതു രീതിയിലും ചര്ച്ചയ്ക്കു തയാറാണെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചതാണ് വീണ്ടും ചര്ച്ചകള് സജീവമാകാന് കാരണമായത്.
ഉച്ചകോടിയില്‌നിന്നു പിന്മാറുകയാണെന്ന യുഎസിന്റെ പ്രഖ്യാപനത്തോട് നയതന്ത്രമര്യാദ പുലര്ത്തി ഉത്തരകൊറിയ നടത്തിയ പ്രതികരണം സ്വാഗതാര്ഹമാണെന്നു ട്രംപ് പറഞ്ഞു. ജൂണ് 12ലെ സിംഗപ്പൂര് ഉച്ചകോടിക്ക് പച്ചക്കൊടികാട്ടിയ അമേരിക്കന് നയതന്ത്ര നീക്കത്തെ സ്വാഗതം ചെയ്ത് ഉത്തരകൊറിയ. ഉച്ചകോടി വീണ്ടും സജീവമായത് തങ്ങളുടെ ഭാഗ്യമായി കരുതുന്നു. ഉച്ചകോടിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുരോഗതികള് ശ്രദ്ധയോടെ വീക്ഷിച്ചുവരികയാണെന്നും ഉത്തരകൊറിയന് വക്താവ് കിം ഇയി ജിയോം പറഞ്ഞു.ഇതിനിടെ, ഉത്തരകൊറിയയിലെ ഒരേയൊരു ആണവകേന്ദ്രത്തിന്റെ പ്രധാനപ്പെട്ട മൂന്നു തുരങ്കങ്ങളും മറ്റു കെട്ടിടങ്ങളും സ്‌ഫോടനത്തില് തകര്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള് മാധ്യമങ്ങള് പുറത്തുവിട്ടു. ഇതിന്റെ നിശ്ചല ദൃശ്യങ്ങള് കഴിഞ്ഞ ദിവസം ഉത്തരകൊറിയ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങള് പുറത്തുവന്നതിനെ തുടര്ന്നാണ് ട്രംപ് ചര്ച്ച റദ്ദു ചെയ്യാനുള്ള തീരുമാനത്തില് നിന്ന് പിന്മാറിയത്. യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപുമായുള്ള ഉച്ചകോടി തടസ്സപ്പെട്ട സാഹചര്യത്തില് ഉത്തര-ദക്ഷിണ കൊറിയ തലവന്മാര് രഹസ്യകൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തരകൊറിയന് ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന് പ്രസിഡന്റ് മൂണ് ജെ ഇന്നും തമ്മില് ഇരുരാജ്യങ്ങളുടെയും അതിര്ത്തിയോടു ചേര്ന്നുള്ള അതീവസുരക്ഷാ പ്രദേശത്തായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് കിമ്മുമായുള്ള ചര്ച്ച മാറ്റമില്ലാതെ തന്നെ നടക്കുമെന്ന ട്രംപിന്റെ ട്വീറ്റ് വന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....