ന്യൂഡല്‍ഹി:സ്വയം പുകഴ്ത്തലില്‍ മോദിയ്ക്ക് എപ്ലസ് നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.എന്നാല്‍ നാലാം വര്‍ഷത്തില്‍ രാഹുല്‍ ആകെ മോദിയ്ക്കു നല്‍കിയ ഗ്രേഡ് എഫ് പ്ലസ്.ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ കണക്കറ്റ് പരിഹസിച്ചിരിക്കുന്നത് ഭരണകാര്യങ്ങളില് ദയനീയ പ്രകടനം കാഴ്ചവെച്ച മോദി, സ്വയം പുകഴ്ത്തലിനും മുദ്രാവാക്യങ്ങള് നിര്മിക്കുന്നതിലും മാത്രമാണ് മെച്ചമെന്ന് ട്വിറ്ററില് കളിയാക്കി. വാര്ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രിക്ക് നല്കിയ 'പ്രോഗ്രസ് റിപ്പോര്ട്ടി'ല് തൊഴിലവസരം സൃഷ്ടിക്കല്, കാര്ഷിക രംഗം, വിദേശനയം, ഇന്ധനവില നിയന്ത്രിക്കല് എന്നീ വിഷയങ്ങളില് ഏറ്റവും കുറഞ്ഞ 'എഫ്' ഗ്രേഡ് നല്കിയപ്പോള് സ്വയം പുകഴ്ത്തല്, മുദ്രാവാക്യങ്ങള് നിര്മിക്കല് എന്നീ വിഷയങ്ങളില് എ പ്ലസ് നല്കി. അതേസമയം, യോഗക്ക് ബി-മൈനസ് ആണ്. മറ്റുള്ളവരെ കാര്യങ്ങള് ധരിപ്പിക്കുന്നതില് വിദഗ്ധനാണെങ്കിലും ബുദ്ധിമുട്ടുള്ള വിഷയങ്ങള് കൈകാര്യം ചെയ്യാന് കഴിവില്ലാത്തയാളാണെന്നും അശ്രദ്ധയുള്ളയാളാണെന്നും 'റിപ്പോര്ട്ടി'ലെ അഭിപ്രായം രേഖപ്പെടുത്തേണ്ട കോളത്തില് എഴുതിയിരിക്കുന്നു. കേന്ദ്ര സര്ക്കാറിന്റെ നാലാം വാര്ഷികം വഞ്ചനാദിനമായാണ് കോണ്ഗ്രസ് ആചരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....