ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കൃത്യമാക്കാന്‍ ശക്തമായ നീക്കങ്ങളുമായി സി.പി.എം. പാര്‍ട്ടി അണികളുടെയും അനുഭാവികളുടെയും വോട്ട് ഉറപ്പിക്കാന്‍ ബ്രാഞ്ച് കമ്മിറ്റി മുതല്‍ താഴേത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനമാണു പാര്‍ട്ടി നടത്തുന്നത്. കര്‍ഷകസംഘം ഉള്‍പ്പടെയുള്ള പോഷക സംഘടനകളെയും വിവരശേഖരണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കര്‍ഷകസംഘത്തില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാനായി ഓരോ ബ്രാഞ്ച് കമ്മിറ്റികളും പദ്ധതി രൂപീകരിച്ചിട്ടുണ്ട്. പാര്‍ട്ടി അനുഭാവികളുടെ വീടുകള്‍ സന്ദര്‍ശിച്ചു സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ വിവരിച്ചു വോട്ടുറപ്പിക്കുകയാണു ലക്ഷ്യം. മുമ്പ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സൈബര്‍ വിഭാഗം മുഖേന പാര്‍ട്ടിയോട് അടുത്തു നില്‍ക്കുന്നവരുടെ കണക്ക് രഹസ്യമായി എടുത്തിരുന്നു. ഇത് ഒന്നുകൂടി ഉറപ്പിക്കുകയാണു കര്‍ഷകസംഘം ഉള്‍പ്പടെയുള്ള സംഘടനകള്‍വഴി ലക്ഷ്യമാക്കുന്നത്. ഇത്തരത്തില്‍ കണക്കെടുപ്പ് നടത്തിയശേഷം തെരഞ്ഞെടുപ്പില്‍ അതാതു മേഖലകളില്‍ വോട്ടില്‍ കുറവു വന്നാല്‍ അതിന്റെ ഉത്തരവാദിത്തം അതത് ലോക്കല്‍ കമ്മിറ്റികള്‍ക്കായിരിക്കും. അനുഭാവികളുടെ വോട്ട് എന്തുകൊണ്ട് വീണില്ല എന്നതിനു കൃത്യമായ മറുപടി ലോക്കല്‍ കമ്മിറ്റികള്‍ പറയേണ്ടിവരും. ശബരിമല വിവാദം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സി.പി.എമ്മിനെതിരേ ഭരണവിരുദ്ധ നിലപാടുകളുണ്ടെന്നു പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ അണികളുടെ വോട്ട് ഉറപ്പാക്കാനും നിഷ്പക്ഷ വോട്ടുകള്‍ ചേരിയിലെത്തിക്കാനുമുഉള്ള നീക്കമാണ് പാര്‍ട്ടി ബ്രാഞ്ച് തലത്തില്‍ നടത്തുന്നത്. ഇടതുസര്‍ക്കാരിന്റെ സേവനങ്ങള്‍ സംബന്ധിച്ച ലഘുലേഖകളും എല്ലാ വീടുകളിലുമെത്തിക്കാന്‍ നിര്‍ദേശമുണ്ട്. ഇതു സംബന്ധിച്ച് ലോക്കല്‍ കമ്മിറ്റികള്‍ക്കു പ്രത്യേക സര്‍ക്കുലറും നല്‍കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും കൃത്യത വരുത്താന്‍ മൊബൈല്‍ ഫോണിന്റെുയും ആപിന്റെയും സഹായത്തോടെയാണ് വിവര ശേഖരണം. മേശപ്പുറത്തിരുന്നിരുന്നത് കണക്ക് എടുതിയാല്‍ ഇത്തവണ കാര്യങ്ങള്‍ നീങ്ങില്ല. ഒരോ വീട്ടിലും ചെന്ന് അവിടെ നിന്ന് വേണം കാര്യങ്ങള്‍ ചേര്‍ക്കാന്‍ , ആപ്പില്‍ ലൊക്കേഷന്‍ അപ്‌ഡേഷന്‍ കൃത്യമായിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....