News Beyond Headlines

15 Thursday
October

കേരളസമൂഹവും കൊവിഡ് വ്യാധിയും

കൊറോണ സൃഷ്ടിച്ച ആശങ്കകള്‍ നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല. ആ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് മാറ്റങ്ങള്‍ക്ക് വിധേയമാകാന്‍ നമ്മള്‍ സജ്ജരായി. കൊറോണ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അവസരങ്ങളുടെയും വളര്‍ച്ചയുടെയും ആഗോള പൗരത്വത്തിലേക്ക് കേരളീയരെ ഉയര്‍ത്തേണ്ടത് എങ്ങനെയെന്ന ചര്‍ച്ചയ്ക്കുള്ള ഒരു സമവായമാണ് രാഷ്ട്രീയ പാര്‍ടികള്‍ക്കിടയില്‍നിന്നും സാമൂഹ്യ ശാസ്ത്രജ്ഞരില്‍നിന്നും സാമ്പത്തികവിദഗ്ധരില്‍നിന്നും ഉയര്‍ന്നുവരേണ്ടത്. ലോക മലയാളി എന്ന പ്രയോഗത്തിന്റെ യഥാര്‍ഥ അവസ്ഥയിലേക്കെത്താന്‍ കഴിയുന്ന ഒരു സംവാദം കേരളം ആവശ്യപ്പെടുന്നുണ്ട്. നേരിടുന്ന പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും കൃത്യമായി കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. പ്രശ്‌നങ്ങള്‍ അടയാളപ്പെടുത്തിയാല്‍ പല പരിഹാരങ്ങളും നിര്‍ദേശിക്കപ്പെടാം. ഗ്രീക്ക് തത്വചിന്തകനായ ഹെറാക്ലീറ്റസ് പറഞ്ഞ ഒരു വാചകം സുപരിചിതമാണ് ''ജീവിതത്തില്‍ മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂ''. ഈ കൊറോണക്കാലത്ത് മനസ്സിലാക്കിയ പ്രപഞ്ചസത്യങ്ങളില്‍ ഒന്ന് അതാണുതാനും. ജീവജാലങ്ങളുടെ അതിജീവനതത്വത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്, പരിതസ്ഥിതികള്‍ക്കനുസരിച്ച് സ്വയം മാറാനുള്ള കഴിവാണ്. മാറ്റമാണ് വളര്‍ച്ച. ആര്‍ക്കാണോ വലുതാകാന്‍ കഴിയുന്നത് എന്ന ചോദ്യത്തിനുത്തരം, 'ആരാണോ മാറുന്ന കാലത്തെയും മാറുന്ന സാഹചര്യങ്ങളെയും അഭിസംബോധന ചെയ്യാന്‍ കഴിയുന്നവന്‍' എന്നാണ്. കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കുന്നത് ദുഷ്‌കരമാക്കുന്ന ഒരു കാരണം, അതിന് കൈവരുന്ന ജനിതകമാറ്റമാണ്. കൊറോണയ്ക്കുമുമ്പുള്ള സമയം പൗരത്വ രജിസ്റ്ററിനെക്കുറിച്ചുള്ള ചര്‍ച്ചകളുടേതായിരുന്നു. സത്യത്തില്‍, ഇന്നത്തെ പൗരന്‍ ഡിജിറ്റല്‍ ലോകത്തെ പൗരനാണ്. ആ പൗരന്റെ സാധ്യതയും വെല്ലുവിളികളും പഠനവിധേയമാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജനാധിപത്യത്തില്‍ 'ഡിജിറ്റല്‍ ഡെമോക്രസി' എന്ന ആശയം ഉയര്‍ന്നുവരണം. പൗരത്വ രജിസ്റ്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തതുകൊണ്ടുമാത്രം കിട്ടുന്ന ഒരു പൗരത്വമല്ല ഡിജിറ്റല്‍ സിറ്റിസണ്‍ഷിപ്. അവിടെനിന്നാണ് നമ്മള്‍ ചര്‍ച്ച തുടങ്ങേണ്ടത്. ഐടി അറ്റ് സ്‌കൂള്‍ എന്ന് നമ്മള്‍ പൊതുവേ പറയാറുണ്ടെങ്കിലും ആശയവിനിമയത്തിന്റെയും അന്വേഷണാത്മക ചിന്തയുടെയും ഡിസറപ്ഷന്റെയും പുതിയ പ്രയോഗങ്ങളുടെയും കണ്ടെത്തലുകളുടെയും അഥവാ സമഗ്ര വിജ്ഞാനത്തിന്റെ വിശാല ലോകമായി അത് മാറും അല്ലെങ്കില്‍ മാറ്റാന്‍ സാധിക്കും. വര്‍ക്ക് അറ്റ് ഹോം എന്ന ആശയത്തെ ലോകമെമ്പാടുമുള്ള ആളുകള്‍ സ്വീകരിച്ചുകഴിഞ്ഞു. ഒരു വര്‍ഷത്തേക്ക് ഈ ആശയത്തെ പിന്‍പറ്റാന്‍ ഗൂഗിള്‍ ആഹ്വാനം ചെയ്തിരിക്കുന്നു. അതിന് എത്ര പേര്‍ക്ക് സാഹചര്യവും സൗകര്യവുമുണ്ടായിരുന്നു എന്നതുപോലെതന്നെ എത്ര പേര്‍ക്ക് അതിനുള്ള വിജ്ഞാനമുണ്ടായിരുന്നു എന്നതും പ്രധാനമാണ്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിത സൂചികകളോടെ ലോകത്തെ വിസ്മയിപ്പിച്ച കേരളം ആതുരസേവന രംഗത്തും രോഗപ്രതിരോധത്തിലും ഇപ്പോള്‍ ലോകത്തെ പഠിപ്പിക്കുകയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....