യുഎസിൽ കൊവിഡ് 19 വ്യാപനം തുടങ്ങിയ ആദ്യഘട്ടത്തിൽ ലോകം മുഴുവൻ ശ്രദ്ധിച്ചൊരു മരുന്നായിരുന്നു ഹൈഡ്രോക്സി ക്ലോറോക്വിൻ. മലേറിയ പ്രതിരോധ മരുന്നായ ഇതിന്‍റെ ഏറ്റവും വലിയ ഉത്പാദകർ ഇന്ത്യ. അന്ന് ഈ മരുന്ന് ഏറ്റവും വേഗം കയറ്റുമതി ചെയ്യാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ സമ്മർദം ചെലുത്തിയതുൾപ്പെടെ വലിയ വിവാദമായി. ഡോക്റ്റർമാർ പാടില്ലെന്നു പറഞ്ഞിട്ടും കൊവിഡ് പ്രതിരോധത്തിനായി താൻ ഹൈഡ്രോക്സി ക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന് ട്രംപ് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ, അതെല്ലാം പാഴ് ശ്രമങ്ങളായെന്നാണ് പുതിയ പഠനം. ഹൈഡ്രോക്സി ക്ലോറോക്വിൻ കൊടുത്തതുകൊണ്ട് ഒരു കൊവിഡ് രോഗിക്കും വെന്‍റിലേറ്റർ ഉപയോഗത്തിൽ നിന്നു രക്ഷപെടാനായില്ല. മരണത്തെ മറികടക്കാനായില്ല. എന്തിന്! ആശുപത്രിവാസത്തിന്‍റെ ദൈർഘ്യം പോലും കുറയ്ക്കാനായില്ലെന്നാണ് വിർജീനിയ സർവകലാശാലയ്ക്കു കീഴിലെ സ്കൂൾ ഒഫ് മെഡിസിൻ നടത്തിയ പഠനത്തിൽ തെളിയുന്നത്. രാജ്യത്താകെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 807 പേരിലായിരുന്നു പഠനം. ഇവരിൽ പകുതിയാളുകൾക്ക് ചികിത്സയുടെ ഒരു ഘട്ടത്തിലും ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകിയില്ല. 198 പേർക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകി. 214 പേർക്ക് ഈ മരുന്നിനൊപ്പം അസിത്രോമൈസിനും നൽ. ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകിയ 86 ശതമാനം പേർക്കും വെന്‍റിലേറ്റർ വേണ്ടിവന്നു. ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകിയവരിൽ അതു നൽകാത്തവരെക്കാൾ മരണനിരക്ക് കൂടുതലായിരുന്നു. ആശുപത്രി വാസത്തിലും സമാനമായിരുന്നു ഫലം. ഹൈഡ്രോക്സിക്ലോറോക്വിൻ നൽകിയവർക്ക് അല്ലാത്തവരെക്കാൾ 33 ശതമാനവും ഹൈഡ്രോക്സി ക്ലോറോക്വിനും അസിത്രോമൈസിനും നൽകിയവർക്ക് 38 ശതമാനവും കൂടുതൽ കാലം ആശുപത്രിവാസം വേണ്ടിവന്നു. പരിശോധനയ്ക്കു വിധേയമാക്കിയവരിൽ 75 ശതമാനവും 70 വയസിനു മേൽ പ്രായമുളളവരായിരുന്നു എന്നതാണ് പഠനത്തിന്‍റെ പോരായ്മയെന്ന് യൂണിവേഴ്സിറ്റി. എന്നാൽ, ശേഷിക്കുന്ന 25 ശതമാനത്തിൽ 22-60 വയസ് പ്രായമുള്ളവരായിരുന്നു എന്നും അവരിലും ഇതേഫലങ്ങൾ തന്നെയാണുണ്ടായതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. രോഗികളിൽ 96 ശതമാനവും പുരുഷന്മാരായിരുന്നുവെന്നതും പഠനത്തിന്‍റെ പോരായ്മായായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....