ആഷിഖ് അബുവുമൊത്തുള്ള ആദ്യ ചിത്രം വാരിയംകുന്നന്‍ പ്രഖ്യാപിച്ച ശേഷമുള്ള പൃഥ്വിരാജിന്റെ ആദ്യ പോസ്റ്റ്. ഈ ചിത്രം വരാന്‍ പോകുന്നു എന്ന വാര്‍ത്തയ്ക്ക് ശേഷം രൂക്ഷമായ സൈബര്‍ ആക്രമണമാണ് പൃഥ്വിരാജിന്റെ നേര്‍ക്കുണ്ടായത്. ഈ വിഷയത്തിലേക്ക് താരത്തിന്റെ അച്ഛനമ്മമാരുടെ പേരുകള്‍ പോലും വലിച്ചിഴച്ചായിരുന്നു ആക്രമണം. മലബാര്‍ കലാപത്തിലെ പ്രധാനിയായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കഥാപാത്രമാവുന്ന ചിത്രമാണിത്. ഇത്രയും രൂക്ഷമായ ആക്രമണം നടത്തിയിട്ടും ഈ വിഷയത്തില്‍ പൃഥ്വിരാജ് ഒരുതരത്തിലും പ്രതികരിച്ചിരുന്നില്ല. സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം വരുന്ന പൃഥ്വിരാജിന്റെ ആദ്യ പോസ്റ്റ് പ്രിയപ്പെട്ട സച്ചിയെപ്പറ്റിയാണ്. തിയേറ്ററിലെത്തിയ ഏറ്റവും ഒടിവിലത്തെ പൃഥ്വിരാജ് ചിത്രം 'അയ്യപ്പനും കോശിയും' സംവിധാനം ചെയ്തത് സച്ചിയാണ്. അനാര്‍ക്കലിയിലെ പൃഥ്വിരാജ്-ബിജു മേനോന്‍ കൂട്ടുകെട്ട് തന്നെയാണ് ഇവിടെയും നായക കഥാപാത്രങ്ങളില്‍ എത്തിയത്.ചിത്രം ബോളിവുഡിലേക്ക് റീ-മേക് ചെയ്യാനുള്ള അവകാശം ജോണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രൊഡക്ഷന്‍ കമ്പനി സ്വന്തമാക്കിയ ശേഷമാണ് സച്ചിയുടെ ആകസ്മിക നിര്യാണം. ശസ്ത്രക്രിയയെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ച സച്ചി അബോധാവസ്ഥയിലാവുകയായിരുന്നു. ജൂണ്‍ 19നായിരുന്നു അന്ത്യം. നദിയുടെ ഓളങ്ങളില്‍ നീന്തുന്ന ഇലയും പുഷ്പങ്ങളും അങ്ങകലെ കാണുന്നു. ശേഷക്രിയ ചെയ്ത ശേഷമുള്ള ചിത്രമാണിത്. ഹൃദയത്തോട് ചേര്‍ന്ന് നിന്ന വ്യക്തിയുടെ അഭാവം തീര്‍ത്ത നൊമ്പരം ഒരു ഹൃദയത്തിന്റെ പ്രതിബിംബത്തിലൂടെ പൃഥ്വി കോറിയിടുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....