ആയുധനിര്‍മാണ ഫാക്ടറി ബോര്‍ഡ് (ഒഎഫ്ബി) സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തൊഴിലാളികള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്. ജൂലൈ രണ്ടാംവാരത്തിന് ശേഷം പ്രക്ഷോഭം തുടങ്ങുമെന്ന് അറിയിച്ച് തൊഴിലാളി സംഘടനകള്‍ പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും കത്ത് നല്കി. ഓള് ഇന്ത്യാ ഡിഫെന്‍സ് എംപ്ലോയീസ് ഫെഡറേഷന് (എഐഡിഇഎഫ്), ഇന്ത്യന്‍ നാഷണല്‍ ഡിഫെന്‍സ് വര്‍ക്കേഴ്സ് ഫെഡറേഷന് (ഐഎന്ഡിഎഫ്), എന്നിവയ്ക്കൊപ്പം ആര്‍എസ്എസ് അനുബന്ധ സംഘടനയായ ഭാരതീയ പ്രതിരക്ഷാ മസ്ദൂര്‍ സംഘും (ബിപിഎംഎസ്) സമര രംഗത്തുണ്ട്. ആയുധനിര്‍മാണ ഫാക്ടറികള്‍ സ്വകാര്യവല്‍ക്കരിച്ചാല്‍ രാജ്യസുരക്ഷയും സൈന്യത്തിന്റെ താല്‍പ്പര്യങ്ങളും ഹനിക്കപ്പെടുമെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇത് കേന്ദ്രസര്‍ക്കാരിനുള്ള അവസാന മുന്നറിയിപ്പാണെന്നും സ്വകാര്യവല്‍ക്കരണ നീക്കത്തില്‍ നിന്നും പിന്മാറിയില്ലെങ്കില് അനിശ്ചിതകാല സമരമല്ലാതെ മറ്റ് വഴികളില്ലെന്നും- എഐഡിഇഎഫ് ജനറല്‍സെക്രട്ടറി സി ശ്രീകുമാര്‍ പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ സമാനആവശ്യങ്ങള് ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭം നടത്തിയിരുന്നു. രാജ്യത്തെ 41 പൊതുമേഖലാ ആയുധനിര്‍മാണ ഫാക്ടറികളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. 82,000 സ്ഥിരംതൊഴിലാളികളും 40,000 കരാര്‍തൊഴിലാളികളും പണിമുടക്കി. സ്വകാര്യവല്‍ക്കരണത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന ഡിഫെന്‍സ് പ്രൊഡക്ഷന്‍ സെക്രട്ടറിയുടെ ഉറപ്പിലാണ് സമരം പിന്‍വലിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....