News Beyond Headlines

22 Thursday
October

സ്വര്‍ണകടത്ത്:ഗള്‍ഫ് ചാര്‍ട്ടഡ് വിമാനങ്ങള്‍ക്ക് മൂക്കുകയര്‍

 

കൊവിഡ് കാലത്ത് ചാര്‍ട്ടഡ് വിമാനങ്ങളില്‍ സ്വര്‍ണകടത്ത് തുടര്‍ച്ചയാകുന്നതിനാല്‍ ഇന്ത്യയിലേക്ക് ഇങ്ങനെ വിമാനം അനുവദിക്കുന്നതിന് കടുത്ത നിയന്ത്രണം വരുന്നു. കേരളത്തില്‍ വന്ന നാലിലേറ വിമാനങ്ങളില്‍ നിന്ന് സ്വര്‍ണം പിടികൂടിയ സാഹചര്യത്തിലാണ് കടുത്ത നിലപാടിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. വിമാനങ്ങള്‍ ചാര്‍ട്ടുചെയ്യുന്ന സംഘടനകളെ അടക്കം സംശയത്തിന്റെ നിഴലേക്ക് മാറ്റുന്ന രീതിയിലാണ് അന്വേഷണം നീങ്ങുന്നത്. ഇതിന്റെ വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇനിമുതല്‍ ചാട്ടഡ് ഫ്‌ളൈറ്റില്‍ എത്തുന്നവരെ കര്‍ശന പരിശോധന നടത്തിയ ശേഷം പുറത്തുവിട്ടാല്‍ മതി എന്ന നിര്‍ദേശം നല്‍കി കഴിഞ്ഞു. അതിനു പുറമെ ഇത്തരം ആളുകളുടെ നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും പൊലീസിനെ ചുമതലപെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ആദ്യഘട്ടത്തില്‍ കൊവിഡ് സ്ഥരീകരിച്ച ഒരു വ്യക്തിയുടെ വിദേശ യാത്രകള്‍ ഇപ്പോള്‍ തന്നെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട് അതിനു പിന്നാലെയാണ് പുതിയകടത്തുകള്‍ പുറത്തുവരുന്നത്. ഏറ്റവും ഒടുവില്‍ ഇന്നലെ കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്. 440 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട് കല്ലോട് സ്വദേശി സാജിദി (30)നെ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തോടെയാണ് കൂടുതല്‍ കര്‍ശന നിലപാട് വേണമെനന ശുപാര്‍ശ വന്നിരിക്കുന്നത്. ഇന്നലെ പിടികൂടിയ സ്വര്‍ണത്തിന് 17.6 ലക്ഷം രൂപ വിലവരും. റാസല്‍ഖൈമയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇയാളെത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് സ്വര്‍ണ ക്യാപ്സൂളുകള്‍. കൊണ്ടോട്ടിയിലെയും പരിസരങ്ങളിലെയും ആശുപത്രികള്‍ എക്സറേ പരിശോധനാ സൗകര്യം നിഷേധിച്ചു. പ്രത്യേക ആംബുലന്‍സില്‍ തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചാണ് യാത്രക്കാരന്റെ പരിശോധന പൂര്‍ത്തിയാക്കിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ ആര്‍ രാജിയുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....