News Beyond Headlines

28 Tuesday
April

സച്ചിന്‍ പൈലറ്റ് വിലപേശുന്നു

  കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഭരണപ്രതിസന്ധിക്ക് വഴിയൊരുക്കി അശോക് ഗെലോട്ട് - സച്ചിന്‍ പൈലറ്റ് പോര് മൂത്തു. പിസിസി പ്രസിഡന്റ് കൂടിയായ സച്ചിനെ പിന്തുണയ്ക്കുന്ന 8 എംഎല്‍എമാരും ഡല്‍ഹിക്കു സമീപം മനേസറിലെ റിസോര്‍ട്ടിലെത്തിയതായാണു വിവരം. പിന്നാലെ, ശക്തിപ്രകടനത്തിന്റെ സൂചന നല്‍കി തനിക്കൊപ്പമുള്ള എംഎല്‍എമാരുമായി ജയ്പുരില്‍ ഗെലോട്ട് കൂടിക്കാഴ്ച നടത്തി. കൂടുതല്‍ പിന്തുണ തനിക്കാണെന്നും സ്ഥാനമൊഴിയില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു ഗെലോട്ട്. 200 അംഗ നിയമസഭയില്‍ 107 എംഎല്‍എമാരാണു കോണ്‍ഗ്രസിനുള്ളത്. സ്വതന്ത്രരടക്കം 122 പേരുടെ പിന്തുണ ഭരണകക്ഷിക്കുണ്ട്. ഇതില്‍ 20- 25 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്ന സച്ചിന്‍ പക്ഷം കാലുമാറിയാല്‍, സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമാകും. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് തട്ടിയെടുക്കാന്‍ ഭരണകക്ഷി എംഎല്‍എമാര്‍ക്കു ബിജെപി പണം വാഗ്ദാനം ചെയ്തുവെന്ന പരാതി അന്വേഷിക്കാന്‍ പൊലീസിനെ ഗെലോട്ട് ചുമതലപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടിസ് അയച്ചതാണു സച്ചിനെ ചൊടിപ്പിച്ചത്. പോര് മുറുകിയതോടെ, ഭരണം നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സച്ചിനെ അനുനയിപ്പിക്കാന്‍ അവരില്‍ ആരെങ്കിലും രംഗത്തിറങ്ങേണ്ടി വരുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. അനുനയ നീക്കങ്ങളുമായി വിളിച്ച ഏതാനും നേതാക്കളുടെ ഫോണ്‍ സച്ചിന്‍ എടുത്തില്ല. ജ്യോതിരാദിത്യ സിന്ധ്യയെ പോലെ സച്ചിന്‍ ബിജെപിയില്‍ പോകില്ലെന്നാണു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഭരണപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് 10ന് ജയ്പുരില്‍ ഗെലോട്ടിന്റെ അധ്യക്ഷതയില്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ചേരാന്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവര്‍ യോഗത്തിനു മേല്‍നോട്ടം വഹിക്കും. ഇതിനിടെ, വേണുഗോപാലുമായി സംസാരിച്ച സച്ചിന്‍, മുഖ്യമന്ത്രി പദവിയില്‍ ഗെലോട്ട് തുടരുന്നതിലുള്ള അമര്‍ഷം അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് ബിജെപി. സച്ചിനുമായി ചര്‍ച്ച നടത്തിയോ എന്നു വെളിപ്പെടുത്താന്‍ പാര്‍ട്ടി വൃത്തങ്ങള്‍ വിസമ്മതിച്ചു. സച്ചിന്‍ വന്നാലും മുഖ്യമന്ത്രി പദം നല്‍കാന്‍ ബിജെപിക്കു കഴിയില്ല. 45 എംഎല്‍എമാര്‍ കൈയിലുള്ള വസുന്ധരെ രാജെ സിന്ധ്യയെ കഴിഞ്ഞേ മറ്റാരെയെങ്കിലും അവിടെ അവര്‍ക്കു പരിഗണിക്കാനാവൂ. സര്‍ക്കാരിനെ മറിച്ചിടുക, ബാക്കി പിന്നീടെന്നതാണ് പാര്‍ട്ടിയുടെ നിലപാട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....