സംസ്ഥാനത്ത് കോവിഡ് ഭേദമായവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്നോടിയായും ആന്റിജെന്‍ പരിശോധന നടത്തുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള കോവിഡ് വിദഗ്ധസമിതിയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. ഇപ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയാണ് രോഗമുക്തി സ്ഥിരീകരിക്കുന്നത്. ഇതിനുള്ള കാലതാമസം ഒഴിവാക്കാനാണ് പരിശോധന രീതി മാറ്റാനുള്ള നിര്‍ദേശം. സംസ്ഥാനത്ത് പ്രതിദിന സാമ്പിളുകളുടെ എണ്ണം കൂട്ടിയതോടെ പിസിആര്‍ പരിശോധനയില്‍ കാലതാമസം ഉണ്ടാകുന്നു. ഇത് പരിഹരിക്കാന്‍ ലാബുകളില്‍ കൂടുതല്‍ ടെക്‌നിക്കല്‍ സ്റ്റാഫിനെ നിയമിക്കാനും നടപടി തുടങ്ങി. ശ്വസനപ്രശ്നങ്ങള്‍ പ്രത്യേകം നിരീക്ഷിക്കും കോവിഡ് വ്യാപനം പ്രതിദിനം വേഗത്തിലാകുമ്പോള്‍ റിസ്‌ക് ഗ്രൂപ്പില്‍ ഉള്ളവരുടെ ശ്വസനപ്രശ്നങ്ങള്‍ പ്രത്യേകം നിരീക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ആശാവര്‍ക്കര്‍മാരെ ഇതിനായി ചുമതലപ്പെടുത്തി. ഗൃഹസന്ദര്‍ശനവേളയില്‍ ഈ വിഭാഗങ്ങളില്‍ ഉള്ളവരോട് ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടോ എന്ന് ചോദിച്ച് റിപ്പോര്‍ട്ട് നല്‍കണം. വയോധികര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ഉള്‍പ്പെടെ റിവേഴ്സ് ക്വാറന്റൈനിലുള്ളവരുടെ ശരീരത്തിലെ ഓക്സിജന്‍ അളവ് കൃത്യമായ ഇടവേളയില്‍ രേഖപ്പെടുത്തും. ഇതിനായി ആശാ വര്‍ക്കര്‍മാര്‍ക്ക് പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കുന്നത് പരിഗണനയിലാണ്. കോവിഡ് ബാധിതരില്‍ പ്രകടലക്ഷണം ഇല്ലാതെ ശരീരത്തിലെ ഓക്സിജന്‍ അളവ് കുറയുന്നതായി കാണുന്നുണ്ട് (സൈലന്റ് ഹൈപോക്‌സിയ). ആരോഗ്യവാന്മാര്‍ എന്ന് തോന്നിക്കുന്നവര്‍പോലും ഓക്സിജന്‍ അളവ് കുറയുന്നതിന്റെ ഫലമായി പൊടുന്നനെ ഗുരുതരാവസ്ഥയിലെത്തുകയും മരിക്കുകയും ചെയ്യുന്നു. രോഗബാധിതരായി സംസ്ഥാനത്ത് ഇതുവരെ മരിച്ചതില്‍ 81 ശതമാനത്തിനും കടുത്ത ശ്വാസതടസ്സമുണ്ടായിരുന്നു. ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികള്‍ക്കുപോലും ശ്വസനസഹായികള്‍ ആവശ്യം വരാറുണ്ട്. ഇതിനായി താലൂക്ക്-- സബ് താലൂക്ക് അടിസ്ഥാനത്തില്‍ ആവശ്യമായ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കും. കൂടുതല്‍ വെന്റിലേറ്ററുകള്‍ക്കും ഓര്‍ഡര്‍ നല്‍കി. ഹൈറിസ്‌ക് വിഭാഗങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി മരണം കുറയ്ക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം. മറ്റ് രോഗങ്ങള്‍ ഉള്ളവരോ വയോധികരോ ഉള്ള വീട്ടില്‍നിന്ന് പുറത്തുപോയി വരുന്നവര്‍ വീട്ടിനുള്ളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഓക്സിജന്‍ സഹായം വേണ്ട കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....