News Beyond Headlines

18 Monday
May

സച്ചിനെ മെരുക്കാന്‍ പ്രിയങ്കയും രാഹുലും

 

  സച്ചിന്‍ പൈലറ്റ് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുന്നതിനെ മറികടക്കാന്‍ അവസാന വട്ട ശ്രമവുമായി രാഹുലും പ്രിയങ്കയും. എടുത്തുചാടി ഒരു തീരുമാനവും പ്രഖ്യാപിക്കാതെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് തന്നെ നശിപ്പിച്ചു എന്ന കാംപയിനാണ് സച്ചിന്‍ തുടക്കമിട്ടിരിക്കുന്നത്. ഇതിന്റെ അപകടം മനസിലാക്കിയാണ് രാഹുലിന്റെ നീക്കം സച്ചിന്‍ പൈലറ്റിനെ നിശിതമായി വിമര്‍ശിക്കുന്നത് അവസാനിപ്പിക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനോട് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. താന്‍ ബിജെപിയിലേക്കു പോകില്ലെന്ന് സച്ചിന്‍ വ്യക്തമാക്കിയിട്ടും യുവനേതാവിനെതിരേ ഗെഹ് ലോട്ട് ശക്തമായ വിമര്‍ശനം നടത്തുന്നത് സച്ചിനെ സഹായിക്കും എന്ന് തിരിച്ചറിഞ്ഞാണ് നീക്കം. സച്ചിന് വാതിലുകള്‍ എല്ലാം അടഞ്ഞിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവര്‍ത്തിക്കുന്നത്. അതേസമയമാണ് തന്റെ സര്‍ക്കാരിനെതിരേ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന സച്ചിന്‍ നേരിട്ട് ഗൂഢാലോചന നടത്തിയെന്ന് ഗെഹ് ലോട്ട് ആരോപിച്ചത്. എങ്ങനെയും സച്ചിനെ പാര്‍ട്ടിയില്‍ നിന്നു പുറംതള്ളാനുള്ള ഗെഹ് ലോട്ടിന്റെ നീക്കത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. താന്‍ ഇപ്പോഴും കോണ്‍ഗ്രസിലാണെന്നും പാര്‍ട്ടിയെക്കുറിച്ച് ഒരു വിമര്‍ശനവും നടത്തിയിട്ടില്ലെന്നുമാണ് സച്ചിന്‍ കഴിഞ്ഞ ദിവസവും പറഞ്ഞത്. നെഹ്‌റു- ഗാന്ധി കുടുംബവുമായുള്ള തന്റെ സൗഹൃദം തകര്‍ക്കാന്‍ രാജസ്ഥാനിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുകയാണെന്നും സച്ചിന്‍ ആരോപിച്ചിരുന്നു. ബുധനാഴ്ച സച്ചിന്‍ വാര്‍ത്താസമ്മേളനം വേണ്ടെന്നുവച്ചതും രാഹുലും പ്രിയങ്കയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം വച്ചാണ്. രാഹുല്‍ ഗാന്ധിയുമായി സച്ചിന്‍ നേരിട്ടു സംസാരിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, ഇരുവര്‍ക്കിടയിലെയും സുഹൃത്തുക്കള്‍ വഴി പരസ്പരം ബന്ധപ്പെടുന്നുണ്ട്. സച്ചിനെ ദേശീയ നേതൃത്വത്തില്‍ കൊണ്ടുവരുന്നതിന് രാഹുല്‍ അനുകൂലമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്ക മൂന്നു തവണ സച്ചിനുമായി സംസാരിച്ചെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. നിയമസഭാ കക്ഷിയില്‍ ബഹുഭൂരിപക്ഷം ഗെഹ് ലോട്ടിന് അനുകൂലമായതിനാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനം സച്ചിനു നല്‍കാനാവില്ല. അതേസമയം, മറ്റെന്തും പരിഗണിക്കാമെന്നാണ് പ്രിയങ്കയും രാഹുലും പറയുന്നത്. ഇനിയെല്ലാം സച്ചിന്റെ തീരുമാനം അനുസരിച്ചായിരിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. തനിക്ക് 106 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും വിമതപക്ഷം ദുര്‍ബലമായിക്കഴിഞ്ഞെന്നുമാണ് ഗെഹ് ലോട്ട് അവകാശപ്പെടുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....