News Beyond Headlines

03 Sunday
May

വാകസിന്‍ മോഷ് ടിക്കാന്‍ റഷ്യന്‍ ഹാക്കര്‍

  കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നതായി യുഎസ്, യുകെ, ക്യാനഡ ഇന്റലിജന്‍സ് ഏജന്‍സികള്‍. റഷ്യന്‍ ഇന്റലിജന്‍സിനു വേണ്ടിയാണ് വിലപ്പെട്ട വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതെന്നാണ് ആരോപണം. . കൊറോണ വൈറസ് സൃഷ്ടിച്ച കുഴപ്പങ്ങള്‍ മുതലെടുത്ത് കോക്സി ബിയര്‍ എന്നറിയപ്പെടുന്ന ഹാക്കിംഗ് ഗ്രൂപ്പായ എപിടി 29, വാക്സിന്‍ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ആരോഗ്യസംരക്ഷണ സംഘടനകളെ ലക്ഷ്യമിടുന്നുവെന്ന് ദേശീയ സുരക്ഷാ ഏജന്‍സി അറിയിച്ചു. ഇതിനു മാല്‍വെയറുകള്‍ അടക്കം രംഗത്തിറക്കി കഴിഞ്ഞു. കോവിഡ് 19 നെതിരെ വാക്സിനുകള്‍ ഗവേഷണം നടത്തുന്ന ബ്രിട്ടീഷ്, കനേഡിയന്‍, അമേരിക്കന്‍ സംഘടനകളെയാണ് റഷ്യന്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നത്. ഗവേഷണ നെറ്റ്വര്‍ക്കിലേക്ക് കടക്കാന്‍ ഹാക്കര്‍മാര്‍ സ്പിയര്‍ ഫിഷിംഗും മാല്‍വെയറും വ്യാപകമായി പയോഗിക്കുന്നു. 'കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സുപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേയുള്ള നിന്ദ്യമായ ഈ ആക്രമണങ്ങളെ അപലപിക്കുന്നു,' ബ്രിട്ടന്റെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രത്തിന്റെ ഓപ്പറേഷന്‍ ഡയറക്ടര്‍ പോള്‍ ചിചെസ്റ്റര്‍ പറഞ്ഞു. ദ ഡ്യൂക്‌സ്, കോസി ബെയേഴ്‌സ് എന്നീ പേരുകളിലും അറിയപ്പെടുന്നതാണ് എപിടി 29 എന്നും അവര്‍. യുഎസ് ദേശസുരക്ഷാ മന്ത്രാലയം, സൈബര്‍ സെക്യൂരിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി (സിഐഎസ്എ), കനേഡിയന്‍ കമ്യൂണിക്കേഷന്‍ സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് എന്നിവയും ഇതു സംബന്ധിച്ച് റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കൊവിഡ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നത്. വിലപ്പെട്ട വിവരങ്ങള്‍ വല്ലതും മോഷ്ടിച്ചിട്ടുണ്ടോയെന്ന് ഇനിയും വ്യക്തമല്ലെന്നും അവര്‍. റഷ്യന്‍ ഇന്റലിജന്‍സിന്റെ ഈ നീക്കം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി സാഹസികമായി പ്രവര്‍ത്തിക്കുകയാണ് റഷ്യയെന്നും അദ്ദേഹം. ഗവേഷണ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ് ലെ മക് നായ് പറഞ്ഞു. അതേസമയം, ആരോപണം റഷ്യ തള്ളിക്കളഞ്ഞു. ബ്രിട്ടനിലെ ഗവേഷണ വിവരങ്ങള്‍ ആരാണു ചോര്‍ത്തുന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....