News Beyond Headlines

18 Monday
May

ഇന്ത്യയില്‍ രോഗികള്‍ 20 ലക്ഷത്തിലേക്ക്

അടുത്തമാസം ആദ്യത്തോടെ രാജ്യത്തെ ആദ്യവാരം കോവിഡ് ബാധിതര്‍ 20 ലക്ഷം കടക്കും. ഇന്ത്യയിൽ 20.6 ദിവസംകൊണ്ട്‌ രോഗം ഇരട്ടിക്കുന്നു. ​ദിവസേനയുള്ള രോ​ഗികളുടെ എണ്ണം ആദ്യമായി 35,000 കടന്നു, മരണം 700ന്‌ അടുത്ത്. സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ട് പ്രകാരം വ്യാഴാഴ്‌ച 35,468 രോ​ഗികള്‍, 687 മരണം. ● കേന്ദ്രസർക്കാർ കണക്കുപ്രകാരം 24 മണിക്കൂറില്‍ 34956 രോ​ഗികള്‍‌. രോ​ഗമുക്തരായത് 22,942 പേര്‍. 3.47 ലക്ഷം പേർ ചികിത്സയില്‍‌. ഭേദമായത് 6.35 ലക്ഷം പേര്‍ക്ക്‌. രോഗമുക്തി നിരക്ക്‌ 63.33 ശതമാനം‌. ● രോ​ഗനിരക്ക് 10 ലക്ഷം പേരിൽ 724.4 എന്ന നിലയില്‍‌. മരണനിരക്ക്10 ലക്ഷം പേരിൽ 18.6 എന്ന തോതില്‍‌. ● 80 ശതമാനം രോഗികളും വീടുകളിൽ നിരീക്ഷണത്തിൽ. 1.94 ശതമാനം‌ ഐസിയുവില്‍‌. 0.35 ശതമാനം പേർ വെന്റിലേറ്ററിൽ. 2.81 ശതമാനം പേർ ഓക്‌സിജൻ കിടക്കകളിൽ. ● ജൂലൈ 15ലെ കണക്കുപ്രകാരം ചികിത്സയിലുള്ളവരിൽ 52.7 ശതമാനം 10 നഗരത്തില്‍‌. ഏറ്റവും കൂടുതൽ രോഗികൾ താനെയില്‍–- 34721. ഹൈദരാബാദ്‌–- 28783, പുണെ–- 25510, മുംബൈ–- 22888, ഡൽഹി–- 17807, ബംഗളൂരു–- 17049, ചെന്നൈ–- 15610, കൊൽക്കത്ത–- 4304, ഗുവാഹത്തി–- 4220, അഹമ്മദാബാദ്‌–- 3633 രോഗികൾ 10.36 ലക്ഷം രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം 10, 36,751. വെള്ളിയാഴ്‌ച രാത്രിവരെയുള്ള കണക്കനുസരിച്ച്‌ 31,000ലേറെപ്പേർക്ക്‌ പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ മരണം 26,269. മഹാരാഷ്‌ട്രയിൽ 8,308 പേർക്കും തമിഴ്‌നാട്ടിൽ 4500 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്‌ട്രയിൽ ആകെ രോഗികൾ 2,92,589 ഉം മരണം 11,452 ഉം ആയി. തമിഴ്‌നാട്ടിൽ 1,60,907 രോഗികളും 2315 മരണവും. ഡൽഹിയിൽ ആകെ 1.20,107 രോഗികളും 3571 മരണവുമായി. കർണാടകത്തിൽ ആകെരോഗികൾ 55,115 ഉം മരണം 1152ഉം ആയി. 100 പരിശോധനയില്‍ 10 രോ​ഗി രാജ്യത്തെ കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക്‌ (പരിശോധിക്കപ്പെടുന്ന സാമ്പിളുകളിൽ സ്ഥിരീകരിക്കപ്പെടുന്ന കേസുകൾ) ഇതാദ്യമായി 10 ശതമാനത്തിലെത്തി. പരിശോധിക്കപ്പെടുന്ന ഓരോ 100 സാമ്പിളിലും 10 പേര്‍ക്ക് രോ​ഗം. ജൂലൈ രണ്ടുമുതൽ 15 വരെയുള്ള കാലയളവിലാണിത്. ജൂൺ അഞ്ചുമുതൽ 18 വരെ നിരക്ക്‌ 7.77 ശതമാനവും ജൂൺ 19 മുതൽ ജൂലൈ രണ്ടുവരെ 8.63 ശതമാനവുമാണ്‌. മെയ്‌ ഏഴ്‌ മുതൽ 21 വരെ വെറും അഞ്ച്‌ ശതമാനമായിരുന്ന നിരക്കാണ് ഇപ്പോള്‍ ഇരട്ടിയായത്‌. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം പോസിറ്റിവിറ്റി നിരക്ക്‌ അഞ്ചിനു മേലെയാകുന്നത്‌ ആശങ്കാജനകമാണ്.കേരളത്തിൽ 4 ശതമാനത്തിൽ താഴെ. രോഗഗവ്യാപനം തീവ്രമാകുന്നതിന്റെ സൂചനയാണിത് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ പരിശോധനയുടെ എണ്ണം കൂട്ടണം.വ്യാഴാഴ്‌ച 3.33 ലക്ഷം പരിശോധന നടത്തി. ഇതിൽ 35,468 സാമ്പിള്‍ പോസിറ്റീവായി. 10 ശതമാനത്തിനു മേലെയാണ്‌ പോസിറ്റിവിറ്റി നിരക്ക്‌. കേരളത്തിൽ വ്യാഴാഴ്‌ച 18,555 സാമ്പിള്‍ പരിശോധിച്ചതിൽ 722 പോസിറ്റീവ്. നാല്‌ ശതമാനത്തിൽ താഴെയാണ്‌ പോസിറ്റിവിറ്റി നിരക്ക്‌.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....