News Beyond Headlines

18 Monday
May

അവര്‍ സുശാന്തിനെ ‘കൊലപ്പെടുത്തി’

'

ബോളിവുഡ് യുവനടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി നടി കങ്കണ റണാവത്. റിപ്പബ്ലിക് ടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കങ്കണ ബോളിവുഡിലെ മാഫിയകള്‍ക്കെതിരേ തുറന്നടിച്ചത്. സുശാന്ത് സിങ് എന്ന നടനെ എല്ലാവരും ചേര്‍ന്ന് ആത്മഹത്യയിലേക്ക് നയിച്ചു. ഇതൊരു ആത്മഹത്യയല്ല, കൊലപാതകമാണ്. ഒരാളെ മരണംവരെ കൊണ്ടെത്തിക്കുന്നതിനെ കൊലപാതകം എന്ന് തന്നെയാണ് വിളിക്കേണ്ടത്- കങ്കണ പറഞ്ഞു. നിര്‍മാതാക്കളായ കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, സംവിധായകന്‍ മഹേഷ് ഭട്ട് എന്നിവര്‍ക്കെതിരേ ?ഗുരുതരമായ ആരോപണങ്ങളാണ് കങ്കണ ഉന്നയിച്ചത്. ''സ്വജനപക്ഷപാതം എന്ന് പറഞ്ഞാല്‍ പ്രിയപ്പെട്ടവര്‍ക്ക് അവസരം നല്‍കുക എന്നത് മാത്രമല്ല അര്‍ഥം. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി മറ്റുള്ളവരുടെ അവസരം കൂടി ഇല്ലാതാക്കുക, അവരെ നശിപ്പിക്കുക, ഇതാണ് വര്‍ഷങ്ങളായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍''- കങ്കണ പറയുന്നു. ?''രാമലീല, ബാജിറാവു മസ്താനി തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി സഞ്ജയ് ലീല ബന്‍സാലി ആദ്യം സമീപിച്ചത് സുശാന്ത് സിങ് രജ്പുതിനെയായിരുന്നു. അദ്ദേഹം ഈ സിനിമ ചെയ്യാന്‍ തയ്യാറാവുകയും ചെയ്തു. എന്നാല്‍ ജോലികള്‍ പുരോ?ഗമിക്കവെ നിര്‍മാതാവ് ആദിത്യ ചോപ്ര ഇടപെടലുകള്‍ നടത്തി. സുശാന്തിനെ മാറ്റി രണ്‍വീര്‍ സിം?ഗിനെ നായകനാക്കി. ഇത് സഞ്ജയ് ലീല ബന്‍സാലി പോലീസിന് നല്‍കിയ മൊഴിയാണ്. ഞാന്‍ പറയുന്ന കാര്യമല്ല. യഷ് രാജ് ഫിലിംസിന്റെ സിനിമകളില്‍ അഭിനയിക്കരുതെന്ന് സുശാന്ത് പറഞ്ഞതായി കാമുകി റിയ ചക്രബര്‍ത്തി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. എന്താണ് ഇതിന്റെ അര്‍ഥം? സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ എന്ന സിനിമയ്ക്ക് വേണ്ടി യഷ് രാജ് ഫിലിംസ് എന്നെ സമീപിച്ചിരുന്നു. ഖാന്‍മാരോടൊപ്പം അഭിനയിക്കാന്‍ തല്‍പര്യമില്ലെന്ന് ഞാന്‍ തീര്‍ത്ത് പറഞ്ഞു. ഇത് വലിയ ചര്‍ച്ചയായപ്പോള്‍ എനിക്ക് ആദിത്യാ ചോപ്രയുടെ സന്ദേശം ലഭിച്ചു. എന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറയാന്‍ എങ്ങിനെ ധൈര്യം വന്നു, ഇതോട് കൂടി നിന്റെ കരിയര്‍ തീര്‍ത്തുവെന്നാണ് എന്നോട് പറഞ്ഞത്. സുശാന്ത് നായകനായ ഡ്രൈവ് എന്ന ചിത്രം വിതരണക്കാര്‍ എടുക്കുന്നില്ലെന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്. കരണിനെ പോലൊരു നിര്‍മാതാവിന് വിതരണക്കാരെ കിട്ടുന്നില്ലെന്ന് പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ? കരണിന്റെ മോശം സിനിമകളെല്ലാം എത്ര നന്നായാണ് അയാള്‍ വില്‍ക്കുന്നത്. എന്നോടൊരിക്കല്‍ അഭിനയം നിര്‍ത്തി ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ പോയി പഠിക്കണം എന്ന് കരണ്‍ പറഞ്ഞു. പരിഹാസമായിരുന്നു അയാള്‍ ഉദ്ദേശിച്ചത്. എന്നോട് അഭിനയം നിര്‍ത്തണമെന്ന് പറയാന്‍ കരണ്‍ ആരാണ്. അതുപോലെ മഹേഷ് ഭട്ട് സുശാന്തിന് കൗണ്‍സിലിങ് കൊടുക്കാന്‍ ചെല്ലാറുണ്ടെന്ന് റിയ പറയുന്നു. ആരാണ് ഈ മഹേഷ് ഭട്ട്? അയാള്‍ ആരാണ് അങ്ങിനെ ചെയ്യാന്‍. സുശാന്തിനെ വളരെ ദുര്‍ബലനായ വ്യക്തിയായി ചിത്രീകരിച്ചു. അതവര്‍ക്ക് ആവശ്യമായിരുന്നു. ആലിയ ഭട്ട് പങ്കെടുത്ത കോഫി വിത്ത് കരണ്‍ ഷോയില്‍ സുശാന്തിന് നേരിടേണ്ടി വന്ന അപമാനം. ചിച്ചോരെ എന്ന ചിത്രം മികച്ചതായിരുന്നു. എന്നാല്‍ പുരസ്‌കാരം മുഴുവന്‍ ശരാശരി ചിത്രമായ ?ഗലി ബോയിക്ക്. സുശാന്തിനെ ബലാത്സം?ഗ വീരനും (സുശാന്തിനെതിരേ ഉയര്‍ന്ന മീ ടൂ ആരോപണം, പേര് വെളിപ്പെടുത്താത്ത ഒരു യുവതി ഉയര്‍ത്തിയ ആരോപണമായിരുന്നു അത്) മയക്കുമരുന്നിന് അടിമയാക്കിയും ഇവരുടെ വൃത്തങ്ങളിലുള്ള മാധ്യമങ്ങള്‍ ചിത്രീകരിച്ചു. ഞാനും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയതാണ്. ഞാന്‍ ഭാവിയില്‍ സിനിമയിലുണ്ടാകില്ലെന്നും കരിയര്‍ ഉടനെ തീരുമെന്നും അവര്‍ പറഞ്ഞു നടന്നു. എന്നെ ഭാന്ത്രിയായി ചിത്രീകരിച്ചു. എനിക്കും ആത്മഹത്യ ചെയ്യാമായിരുന്നു. പക്ഷേ ചെയ്തില്ല. ഇവരോടെല്ലാം യുദ്ധം ചെയ്താണ് ഞാന്‍ സിനിമയില്‍ അഭിനയിച്ചതും. ഒടുവില്‍ സംവിധാനം ചെയ്തതും. സഞ്ജയ് ലീല ബന്‍സാലിയെ മാത്രമാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ചോദ്യം ചെയ്തത്. കരണ്‍ ജോഹര്‍ മഹേഷ് ഭട്ട്, ആദിത്യാ ചോപ്ര ( ആദിത്യ ചോപ്രയെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു) എന്നിവരെ ചെയ്തില്ല. അവരെ പോലീസ് തൊടില്ല''. സുശാന്തിന്റെ മരണവുമായി സംബന്ധിച്ച കേസില്‍ മൊഴി നല്‍കാന്‍ കങ്കണയെ മുംബൈ പൊലീസ് വിളിച്ചിരുന്നു. പക്ഷേ മണാലിയില്‍ ആയതിനാല്‍ മൊഴിയെടുക്കാന്‍ ആരെയെങ്കിലും അയയ്ക്കാമോയെന്ന് തിരക്കിയിരുന്നുവെന്നും കങ്കണ വെളിപ്പെടുത്തി. ''എന്നാല്‍ അതിന് ശേഷം അവരില്‍ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചില്ല. പറയുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ എനിക്ക് ലഭിച്ച പദ്മശ്രീ ഞാന്‍ തിരികെ നല്‍കും.ഞാനത് അര്‍ഹിക്കുന്നില്ല. വിവാദ പ്രസ്താവനകള്‍ നടത്തി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയല്ല ഞാന്‍, തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പൊതുവേദിയിലാണ് ഞാന്‍ പറഞ്ഞിട്ടുളളത്'' ബോളിവുഡ് താരങ്ങളായ താപ്‌സി പന്നു, സ്വര ഭാസ്‌കര്‍ എന്നിവരെയും കങ്കണ വിമര്‍ശിച്ചു. ''സിനിമയ്ക്ക് പുറത്തു നിന്ന് വന്ന എന്നാല്‍ ഇപ്പോള്‍ അതിനകത്തു നില്‍ക്കുന്ന സ്വാര്‍ഥരായ താപ്‌സി പന്നുവും സ്വര ഭാസ്‌കറും പറഞ്ഞേക്കാം അവര്‍ ബോളിവുഡിനെ സ്‌നേഹിക്കുന്നു എന്ന്. എനിക്കൊന്നേ ഇവരോട് പറയാനുള്ളൂ. നിങ്ങള്‍ ബോളിവുഡിനെ സ്‌നേഹിക്കുന്നുവെങ്കില്‍, കരണ്‍ ജോഹറിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ആലിയയെയും അനന്യയെയും പോലെ നിങ്ങള്‍ക്കും സിനിമകള്‍ കിട്ടുന്നില്ല, അവര്‍ ഇവിടെ നിലനില്‍ക്കുന്നത് തന്നെ സ്വജനപക്ഷപാതത്തിന്റെ തെളിവാണ്. എന്റെ ഈ തുറന്നു പറച്ചിലുകള്‍ക്ക് ശേഷം എന്നെ ഭ്രാന്തിയായി ചിത്രീകരിക്കുന്ന ലേഖനങ്ങള്‍ വരും എനിക്കറിയാം''- കങ്കണ പറയുന്നു. ജൂണ്‍ 14നാണ് സുശാന്ത് സിങ് രാജ്പുതിനെ ബാന്ദ്രയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത വിഷാദ ?ഗോരമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനങ്ങള്‍.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....