രാജസ്ഥാൻ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ സച്ചിൻ പൈലറ്റ് സന്നദ്ധതയറിയിച്ചതായി കോൺഗ്രസ്. സച്ചിനെ കാണുന്നതിൽ എതിർപ്പില്ലെന്നു പ്രിയങ്കയും വ്യക്തമാക്കിയതായി പാർട്ടി വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചപ്പോൾ പ്രിയങ്ക അറിയിച്ചിരുന്നെങ്കിലും സച്ചിൻ വഴങ്ങിയിരുന്നില്ല. തന്നെ ഒരു വർഷത്തിനകം രാജസ്ഥാൻ മുഖ്യമന്ത്രിയാക്കുമെന്ന ഉറപ്പു ലഭിച്ചാൽ മാത്രമേ കൂടിക്കാഴ്ചയ്ക്കുള്ളൂവെന്ന നിലപാടാണു സച്ചിൻ അന്നു സ്വീകരിച്ചത്. പിന്നാലെയാണ് അദ്ദേഹത്തെ പദവികളിൽനിന്നു നീക്കി കോൺഗ്രസ് തിരിച്ചടിച്ചത്. പ്രിയങ്കയുമായി ബുധനാഴ്ച കൂടിക്കാഴ്ചയ്ക്കു സാഹചര്യമൊരുക്കിയിരുന്നെങ്കിലും സച്ചിൻ അവസാന നിമിഷം പിൻമാറിയതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച അനിശ്ചിതത്വം മുറുകിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ചയ്ക്കു സന്നദ്ധതയറിയിച്ച് ഇപ്പോൾ സച്ചിൻ രംഗത്തുവന്നിരിക്കുന്നത്. സച്ചിനെ എപ്പോൾ വേണമെങ്കിലും കാണാൻ പ്രിയങ്ക ഒരുക്കമാണെന്നും എന്നാൽ പാർട്ടിയിലേക്കു തിരികെയെത്തണമെന്ന് അഭ്യർഥിച്ച് അദ്ദേഹത്തിനു പിന്നാലെ പോകാൻ കോൺഗ്രസില്ലെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഉപാധികളില്ലാതെ, പാർട്ടിക്കു വിധേയനായി പ്രവർത്തിക്കാൻ ഒരുക്കമാണെന്ന ഉറപ്പാണു സച്ചിനിൽ നിന്നു കോൺഗ്രസ് ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....