News Beyond Headlines

03 Sunday
May

മധ്യസ്ഥ മോഹവുമായി ട്രംപ്‌

ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കത്തിൽ മറ്റു രാജ്യങ്ങളുടെ ഇടപെടൽ ആവശ്യമില്ലെന്ന്‌ ഇരു രാജ്യവും വ്യക്തമാക്കിയിട്ടും വീണ്ടും മധ്യസ്ഥ മോഹവുമായി അമേരിക്കൻ പ്രസിഡന്റ്‌. ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളെ ഡോണൾഡ്‌ ട്രംപ്‌ സ്‌നേഹിക്കുന്നതായും അവർക്ക്‌ സമാധാനം ലഭ്യമാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നതായും വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി കെയ്‌ലീ മക്കെനാനി പറഞ്ഞു.ട്രംപ്‌ സർക്കാരിലെ മുതിർന്ന അംഗങ്ങൾ കിട്ടുന്ന വേദിയിലെല്ലാം ചൈനാവിരുദ്ധ പ്രചാരണം തീവ്രമാക്കിയിരിക്കെയാണ്‌ പുതിയ പ്രഖ്യാപനം.ഇതിനിടെ, ഹോളിവുഡ്‌ സ്റ്റുഡിയോകളും അമേരിക്കൻ ടെക്‌ സ്ഥാപനങ്ങളും ചൈനയുടെ താൽപ്പര്യങ്ങളനുസരിച്ചാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ യുഎസ്‌ അറ്റോർണി ജനറൽ വില്യം ബാർ കുറ്റപ്പെടുത്തി. ഡിസ്‌നി സ്ഥാപനമായ മാർവെൽ സ്റ്റുഡിയോസിനെ പേരുപറഞ്ഞ്‌ വിമർശിച്ചു. മിഷഗണിലെ ഗ്രാൻഡ്‌ റാപിഡ്‌സിൽ ജെറാൾഡ്‌ ആർ ഫോർഡ്‌ പ്രസിഡൻഷ്യൽ മ്യൂസിയത്തിൽ നടത്തിയ പ്രഭാഷണത്തിലാണ്‌ ബാർ യുഎസ്‌ കമ്പനികൾ ചൈനയ്‌ക്ക്‌ വഴങ്ങുന്നതായി ആരോപിച്ചത്‌. അമേരിക്കൻ ബിസിനസ്‌ നായകർ ചൈനയുമായുള്ള ബന്ധം വെളിപ്പെടുത്തിയില്ലെങ്കിൽ വിദേശ ലോബിയിങ് നിയമങ്ങളുടെ ലംഘനമാകും. ചൈനീസ്‌ സഹായത്തോടെയുള്ള സംരംഭങ്ങളെ സ്വാഗതം ചെയ്യുന്ന സർവകലാശാലകൾക്ക്‌ അക്കാദമിക്‌ ഗവേഷണത്തിൽ നിയന്ത്രണം നഷ്ടപ്പെടും. മാസ്‌കുകൾ, മെഡിക്കൽ ഗൗണുകൾ, മറ്റു സംരക്ഷണ ഉപകരണങ്ങൾ എന്നിവയടക്കം ചൈനയിൽനിന്നുള്ള ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും അമേരിക്ക അമിതമായി ആശ്രയിക്കുന്നതായും ബാർ പറഞ്ഞു. അതേസമയം, അമേരിക്കൻ കമ്പനികൾക്ക്‌ ചൈനയിൽ വിശ്വാസം നഷ്ടപ്പെടുന്നതായും അവ ഇന്ത്യയിലേക്ക്‌ തിരിയുന്നതായും വൈറ്റ്‌ ഹൗസ്‌ സാമ്പത്തിക ഉപദേഷ്ടാവ്‌ ലാറി കഡ്‌ലോവ്‌ പറഞ്ഞു. ചൈനയുടെ ദീർഘകാല സാമ്പത്തികവളർച്ചാ അടിസ്ഥാനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന്‌ പ്രസിഡന്റ്‌ ഷീ ജിൻപിങ്‌ ആഗോള കമ്പനികളുടെ സിഇഒമാർക്ക്‌ അയച്ച കത്തിൽ പറഞ്ഞു. ചൈനയുടെ സമ്പദ്‌വ്യവസ്ഥ ഈവർഷം രണ്ടാം പാദത്തിൽ മുൻവർഷത്തേക്കാൾ 3.2 ശതമാനം വളർച്ച നേടിയതായി റിപ്പോർട്ട്‌ വന്നിരിക്കെയാണ്‌ ഷീയുടെ കത്ത്‌.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....