കേസുകള്‍ കൂടുന്നു ,ഒരു എംഎല്‍എക്ക് കൂടി കൊവിഡ് തമിഴ്നാട്ടില്‍ ഒരു എംഎല്‍എക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൃഷ്ണഗിരി മണ്ഡലത്തിലെ എംഎല്‍എ ടി സെങ്കോട്ടവനാണ് കൊവിഡ് സ്ഥിരീകരിച്ചത്. എംഎല്‍എയുടെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കി. കൊവിഡ് ബാധിത മേഖലകളിലെ സഹായ വിതരണത്തിന് ഇദേഹം പങ്കെടുത്തിരുന്നു. ഇവിടെ നിന്നാകാം ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചതെന്നാണ് കരുതുന്നത്. കടലൂര്‍ എംഎല്‍എ കെ ഗണേശന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു . തമിഴ്നാട്ടില്‍ തുടര്‍ച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് അവസാന 24 മണിക്കൂറില്‍ പുതുതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 73 ശതമാനവും എട്ടു സംസ്ഥാനങ്ങളിലായി. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ ആറു സംസ്ഥാനങ്ങളിലായി മാത്രം 66 ശതമാനം പുതിയ രോഗബാധിതരുണ്ട്. ഡല്‍ഹിയിലെയും തെലങ്കാനയിലെയും പുതിയ രോഗികളുടെ എണ്ണം കൂടി കൂട്ടുമ്പോഴാണ് 73 ശതമാനത്തിലെത്തുക. 8348 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് പുതിയ കേസുകളിലും ഏറ്റവും മുന്നിലുള്ളത്. തമിഴ്‌നാട്ടില്‍ 4807 പേര്‍ക്കും കര്‍ണാടകയില്‍ 4537 പേര്‍ക്കും 24 മണിക്കൂറിനിടെ പുതുതായി രോഗം കണ്ടെത്തി. ആന്ധ്രപ്രദേശില്‍ 3963 പേര്‍ക്കാണ് ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളില്‍ 2198, യുപിയില്‍ 1986, ഡല്‍ഹിയില്‍ 1475, തെലങ്കാനയില്‍ 1284 എന്നിങ്ങനെയാണു പുതിയ കേസുകള്‍. അതേസമയം തന്നെ, അവസാന 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ കൊവിഡ് മരണങ്ങളില്‍ 83 ശതമാനവും ഇതില്‍ ഏഴു സംസ്ഥാനങ്ങളിലായാണ്. രാജ്യത്തെ മൊത്തം 543 മരണത്തില്‍ 144ഉം മഹാരാഷ്ട്രയില്‍. കര്‍ണാടകയില്‍ 93. തമിഴ്‌നാട് 88, ആന്ധ്രപ്രദേശ് 52, പശ്ചിമ ബംഗാള്‍ 27, ഡല്‍ഹി 26, ഉത്തര്‍പ്രദേശ് 24 എന്നിങ്ങനെയാണ് അവസാന ദിവസത്തെ മരണസംഖ്യ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....