News Beyond Headlines

03 Sunday
May

എട്ടു വര്‍ഷത്തിനുശേഷം ആദ്യ കുഞ്ഞ്

  ഇറ്റലിയിലെ ഒരു ഗ്രാമത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ആഘോഷത്തിലാണ്. ഗ്രാമത്തില്‍ എട്ട് വര്‍ഷത്തിനുശേഷം ആദ്യമായി ഒരു കുഞ്ഞ് ജനിച്ചു. ഇതോടെ ഈ ഗ്രാമത്തിലെ ആകെ ജനസംഖ്യ 29 ആയിരിക്കുകയാണ്. ഇറ്റലിയിലെ ലോംബാര്‍ഡിയിലെ പര്‍വതപ്രദേശത്ത് ജീവിക്കുന്ന സമൂഹമാണ് മൊര്‍ട്ടെറോണ്‍. ഇവരുടെ പ്രദേശത്താണ് ഇപ്പോള്‍ കുഞ്ഞ് ജനിച്ചിരിക്കുന്നത്. ഇത്രയധികം കുറഞ്ഞ ജനസംഖ്യയുള്ള ഈ ഗ്രാമത്തില്‍ 2012 ല്‍ ആണ് ഇതിനു മുമ്പ് ഒരു കുഞ്ഞ് ജനിച്ചത്. ഒരു പെണ്‍കുഞ്ഞ് ജനിച്ച ആ നാളില്‍ കുഞ്ഞിന്റെ വീട്ടുവാതില്‍ക്കല്‍ ആചാര പ്രകാരം ഒരു പിങ്ക് റിബണ്‍ കെട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ ജനിച്ച കുഞ്ഞിന്റെ മാതാപിതാക്കളായ മാറ്റോയും സാറയും തങ്ങളുടെ വീട്ടു പടിക്കല്‍ ഒരു നീല റിബണ്‍ കെട്ടിയിരിക്കുകയാണ്. ഡെനിസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇവരുടെ ആചാരപ്രകാരം കുഞ്ഞ് ജനിച്ചാല്‍ ആചാര പ്രകാരം വീട്ടുപടിക്കല്‍ രണ്ടു കളറുകളുലുള്ള റിബണ്‍ കെട്ടും. പെണ്‍കുഞ്ഞാണെങ്കില്‍ പിങ്ക് റിബണും ആണ്‍ കുഞ്ഞാണെങ്കില്‍ നീല റിബണുമാണ് കെട്ടുക. വീട്ടിലൊരു കുഞ്ഞ് ജനിച്ചു എന്ന് ഇങ്ങനെയാണ് ഇവിടത്തുകാര്‍ മറ്റുള്ളവരെ അറിയിക്കുക. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഗ്രാമത്തിലേക്ക് ഒരു കുഞ്ഞ് വരുന്നതിന്റെ ആഹ്ലാദത്തിലാണ് ഗ്രാമവാസികള്‍.' ഇത് ശരിക്കും ഞങ്ങളുടെ മുഴുവന്‍ സമൂഹത്തിനും ഒരു ആഘോഷമാണ്,' മൊര്‍ടറോണ്‍ ഗ്രാമത്തിലെ മേയര്‍ ദ ഗാര്‍ഡിയനോട് പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....