News Beyond Headlines

01 Friday
May

ഉന്നതര്‍ ആര് പ്രതിപക്ഷത്തിന് ചങ്കിടിപ്പ്

  തിരുവനന്തപുരം സ്വര്‍ണകടത്ത് കേസ് ആദ്യ റൗണ്ട് പിന്നിട്ടതോടെ അത് ആയുധമാക്കി സര്‍ക്കാരിനെതിെ തിരിഞ്ഞവര്‍ക്കും ആശങ്ക. ഇതുവരെ കേസിന്റെ ഒരു ഘട്ടത്തിലും സി പി എമ്മിന്റെയോ ഇടതുമുന്നണിയുടെയോ നേതാക്കളോ പ്രവര്‍ത്തകരോ കുടുങ്ങിയിട്ടില്ല എന്നതാണ് ഇവരെ വലയ്ക്കുന്നത്. എ ഐ എ ഉദ്ധരിച്ച് പുറത്തുവരുന്ന വാര്‍ത്തകളില്‍ ഉന്നതര്‍ ഉണ്ടെന്ന് സൂചനയും വന്നു കഴിഞ്ഞു. അറസ്റ്റിലായവര്‍ പല രീതിയിലും യു ഡി എഫ് നേതാക്കളുംമായും ആ മുന്നണിയിലെ പാര്‍ട്ടികളുമായി ബന്ധുള്ളവരാണ് എന്നുള്ളതാണ് ആശങ്കയ്ക്ക് കാരണം. മാധ്യമങ്ങള്‍ ആദ്യം പ്ര്തിസ്ഥാനത്ത് സംശയിച്ച ശിവശങ്കര്‍ ഐ ഐ എസ് എന്ന ഉദ്യോഗസ്ഥനെക്കുറിച്ച് അന്വേഷണ ഏജന്‍സി നല്‍കിയ രണ്ട് റിമാന്റ് റിപ്പോര്‍ട്ടിലും ഒരു സംശയത്തിന്റെ സൂചനപോലുമില്ല. അതുമാത്രമല്ല സ്വപന എന്ന കണ്‍സള്‍ട്ടന്‍സി ജീവനക്കാരിക്ക് അപ്പുറം മറ്റൊരു രാഷ്ട്രീയ നിയമങ്ങളും ഈ കേസുമായി ബന്ധിപ്പിക്കാനും ഇതുവരെ കഴിഞ്ഞിട്ടുമില്ല . പകരം ഇന്ന്‌കേരളത്തിലേക്ക് എത്തിക്കുന്ന ഫൈസര്‍ ഫരീദ് അടക്കം പല പ്രധാനികള്‍ക്കും ലീഗ് ബന്ധം ഉണ്ടന്ന് പുറത്തുവന്നികഴിഞ്ഞു. തിടുക്കം കൂട്ടാതെ അന്വേഷിക്കുക എന്നതാണു എന്‍ഐഎ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ രീതി. സംസ്ഥാന സര്‍ക്കാരും അന്വേഷണഗതി സസൂക്ഷ്മം വീക്ഷിക്കുകയാണ്. കസ്റ്റംസിനും എന്‍ഐഎക്കും പുറമേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസില്‍ ഇടപെടുന്നുണ്ട്. റോയും ഐബിയും പ്രതികളെ പലവട്ടം ചോദ്യം ചെയ്തു കഴിഞ്ഞു. എന്‍ഐഎ അന്വേഷിക്കുന്നത് ഭീകരബന്ധമുണ്ടോ എന്നാണെങ്കില്‍ സാമ്പത്തിക കുറ്റാന്വേഷണമാണ് ഇഡി നടത്തുന്നത്. ഈ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒടുവില്‍ സിബിഐയും എത്തിയേക്കുമെന്നാണു വിവരം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....