ഇന്ത്യയിൽ 5ജി പദ്ധതിയിൽ നിന്നു ചൈനീസ് കമ്പനികളായ വാവെയ്, സെഡ്ടിഇ എന്നിവയെ ഒഴിവാക്കിയേക്കും. യുഎസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ പാത ഇന്ത്യയും പിന്തുടർന്നാൽ 5ജി സംവിധാനം വീണ്ടും വൈകും. ഇക്കാര്യം ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, പീയൂഷ് ഗോയൽ, രവിശങ്കർ പ്രസാദ്, എസ്. ജയശങ്കർ എന്നിവരുൾപ്പെട്ട ഉന്നതതല സമിതി ഏതാനും ദിവസം മുൻപു ചേർന്നിരുന്നു. ഇരുകമ്പനികളെയും ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ഉടനുണ്ടാകുമെന്നാണു ടെലികോം മന്ത്രാലയം നൽകുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പരിഗണനയിലാണ്. ചൈനയുമായി സമീപകാലത്തുണ്ടായ തർക്കങ്ങളും സുരക്ഷ ഉൾപ്പെടെ പ്രശ്നങ്ങളും വിലക്കിനു കാരണമാകുമെന്നു ടെലികോം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. 5ജി പരീക്ഷണത്തിന്റെ ഭാഗമായ വിവരങ്ങൾ രാജ്യത്തിനു പുറത്തു പോകുന്നതിലും മറ്റൊരു രാജ്യത്തിരുന്നു സാങ്കേതിക കാര്യങ്ങൾ നിയന്ത്രിക്കുന്നതിലും കേന്ദ്രത്തിന് എതിർപ്പുണ്ട്. അതേസമയം, ഇരു കമ്പനികളെയും ഒഴിവാക്കിയാൽ ഇന്ത്യയിലെ സേവനദാതാക്കൾക്ക് ഏറെ തിരിച്ചടിയാകും. വാവെയ്, എറിക്സൺ, നോക്കിയ, സാംസങ് എന്നിവയുമായി ചേർന്നാണു റിലയൻസ് ജിയോ 5ജി പരീക്ഷണത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. വാവെയ്, സെഡ്ടിഇ, നോക്കിയ, എറിക്സൺ എന്നിവയാണ് എയർടെൽ, വോഡഫോൺ – ഐഡിയ കമ്പനികളുടെ പങ്കാളികൾ. സെഡ്ടിഇ, നോക്കിയ എന്നിവയുമായാണു ബിഎസ്എൻഎല്ലിന്റെ പങ്കാളിത്തം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....