എത്രയും വേഗം നിയമസഭാ സമ്മേളനം വിളിക്കണമെന്ന മന്ത്രിസഭയുടെ ആവശ്യം ഗവർണർ പരിഗണിക്കാത്തപക്ഷം രാഷ്ട്രപതിയെ സമീപിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഗവർണർ കൽരാജ് മിശ്രയുടെ നടപടിയെ നിശിതമായി വിമർശിച്ച ഗെലോട്ട് വേണ്ടിവന്നാൽ രാഷ്ട്രപതി ഭവനു മുന്നിലും ധർണ നടത്തുമെന്നും പറഞ്ഞു. 21 ദിവസം കൂടി ഹോട്ടലിൽ തങ്ങാൻ തയാറെടുക്കാൻ എംഎൽഎമാരോട് ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ടു ചേർന്ന മന്ത്രിസഭാ യോഗം നിയമസഭ വിളിച്ചു ചേർക്കാൻ വീണ്ടും ഗവർണറോടു ശുപാർശ ചെയ്തു. ഭൂരിപക്ഷമുണ്ടെന്നിരിക്കെ എന്തിനാണു സഭ വിളിച്ചു ചേർത്തു വിശ്വാസവോട്ടു തേടുന്നത് എന്നതടക്കമുള്ള കാര്യങ്ങളാണു ഗവർണർ ഉന്നയിച്ചിരുന്നത്. അതേസമയം, ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയയുടെ നേതൃത്വത്തിൽ 12 മുതിർന്ന നേതാക്കൾ ഇന്നലെ ഗവർണറെ കണ്ടു. സഭ വിളിച്ചു ചേർക്കണമെന്നു ഗവർണറെ നിർബന്ധിക്കാൻ സർക്കാരിന് അവകാശമില്ലെന്നു ബിജെപി നേതാക്കൾ പറഞ്ഞു. ബിജെപി ലക്ഷ്യം രാഷ്ട്രപതി ഭരണം ∙ മധ്യപ്രദേശിലും കർണാടകത്തിലും പരീക്ഷിച്ചു വിജയിച്ച മാതൃക പരാജയപ്പെട്ടതോടെ രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി ബിജെപി. ഇന്നലെ ഗവർണറെ കണ്ടശേഷം ബിജെപി നേതാക്കൾ മുന്നോട്ടുവച്ച വാദഗതികൾ പാർട്ടി ലക്ഷ്യമിടുന്നതു രാഷ്ട്രപതി ഭരണമാണെന്നു വ്യക്തമാക്കുന്നു. നിയമസഭ വിളിച്ചു ചേർക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനമാണു പുതിയ വഴി തേടാൻ ബിജെപിയെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കു കരുതിയിരിക്കുന്ന കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെയുള്ള കേസുകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അയോഗ്യതാ പ്രശ്നത്തിൽ വിമത എംഎൽഎമാർ നൽകിയിരിക്കുന്ന കേസിൽ ഇന്നു സുപ്രീം കോടതിയുടെ തീരുമാനവും നിർണായകമാകും. ഗവർണർക്കെതിരെ കോൺഗ്രസ് ന്യൂഡൽഹി ∙ ഗവർണർ കൽരാജ് മിശ്രയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. നാളെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി ദേശീയ നേതൃത്വം തീരുമാനിച്ചു. ഇതിനുള്ള ഒരുക്കങ്ങൾ നടത്താൻ സംസ്ഥാന പിസിസികൾക്കു സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർദേശം നൽകി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....