കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) സജ്ജീകരിച്ച മൂന്ന് അത്യാധുനിക ലാബുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നിര്‍വഹിച്ചും. നോയിഡ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ ലാബുകള്‍ നിര്‍മിച്ചിരിക്കുന്നത്. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും ഉദ്ഘാടനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാബുകളുടെ സജ്ജീകരണം. ഈ ലാബുകളില്‍ ദിനംപ്രതി 10,000 സാംപിളുകള്‍ പരിശോധിക്കാനാകും. കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കുന്നതിനൊപ്പം രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ഈ അത്യാധുനിക ലാബുകള്‍ മുതല്‍ക്കൂട്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. അതേസമയം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 14,28,229 ആയി. 24 മണിക്കൂറിനകം 750 പേര് മരിച്ചു. ആകെ മരണം 32,723. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ ഇതാദ്യമായി ഒറ്റ ദിവസം അര ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 36,145 പേര് സുഖം പ്രാപിക്കുകയും ചെയ്തു. കോവിഡിനെ നേരിടുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു. ' മന് കി ബാത്ത്' റേഡിയോ പ്രഭാഷണ പരിപാടിയിലാണ് മാസ്ക്, സാമൂഹിക അകലം എന്നിവയുടെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.കോവിഡ് ഭീഷണി ഭീതിദമായി തുടരുകയാണ്. മാസ്ക് ധരിക്കുന്നതു പലര്‍ക്കും അസ്വസ്ഥതകളുണ്ടാകുന്നുണ്ട്. അത്തരം അവസരങ്ങളില്‍ നമ്മള് ഓര്‍ക്കേണ്ടത് കോവിഡിനെതിരെ നിരന്തരം പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെയാണ്. ഇന്ത്യയില്‍ രോഗമുക്തി മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതലാണ്. പക്ഷേ വൈറസ് അതിവേഗം പടരുകയാണ്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. കോവിഡിനെ പ്രതിരോധിക്കുന്നതിലും സ്വാശ്രയത്വം കൈവരിക്കുന്നതിലും നമ്മുടെ ഗ്രാമങ്ങള്‍ മികച്ച മാതൃകയാണു കാണിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....